മൂന്നാറിലേക്ക് പോകുന്നവർ ജാഗ്രതൈ; കാട്ടുകൊമ്പൻ പടയപ്പയും ഗ്യാങ്ങും പഴയപോലെ ശാന്തരല്ല; ജാഗ്രതാ നിർദേശം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പടയപ്പ അക്രമകാരിയായി തുടരുകയാണ്

മൂന്നാറിലേക്ക് പോകുന്നവർ ജാഗ്രതൈ; കാട്ടുകൊമ്പൻ പടയപ്പയും ഗ്യാങ്ങും പഴയപോലെ ശാന്തരല്ല; ജാഗ്രതാ നിർദേശം
dot image

ഇടുക്കി: കാട്ടുകൊമ്പൻ പടയപ്പയും മൂന്ന് കൊമ്പന്മാരും മദപ്പാടിലായതിനാൽ ജാഗ്രതാ നിർദേശം നൽകി വനംവകുപ്പ്. മൂന്നാറിലേക്ക് പോകുന്ന വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കുമാണ് വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകിയത്. ആനകൾ അക്രമകാരികളാകാൻ സാധ്യതയുള്ളതിനാൽ അടുത്തുപോകാൻ പാടില്ലെന്നും പ്രകോപിപ്പിക്കുന്ന പ്രവർത്തികൾ ഉണ്ടാകരുത് എന്നുമാണ് നിർദേശം.

കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി പടയപ്പ അക്രമകാരിയായി തുടരുകയാണ്. ദിവസങ്ങൾക്ക് മുൻപ് മാട്ടുപ്പെട്ടിയിൽ ഇറങ്ങിയ പടയപ്പ വഴിയോരക്കടകൾ തകർക്കുകയും പഴങ്ങളും പച്ചക്കറികളും എടുത്തുകഴിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസവും പടയപ്പ ജനവാസ മേഖലയിൽ എത്തിയിരുന്നു. മൂന്നാർ വട്ടക്കാട് ടവർ ഭാഗത്താണ് ആനയെത്തിയത്.

Content Highlights: forest department issued warning to tourists and locals as 4 elephants including padayappa are agressive

dot image
To advertise here,contact us
dot image