

കൊച്ചി: കളമശേരിയിൽ മലപ്പുറം സ്വദേശിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അമിതവേഗതയിലെത്തിയ ബൈക്ക് മെട്രോ പില്ലറില്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം.
കൊച്ചിയില്‍ ഐടി ജീവനക്കാരനായിരുന്നു മുസ്തഫ. പുലര്‍ച്ചെ രണ്ടരയോടെ കളമശേരി ബിസ്മി ഹൈപ്പര്‍മാര്‍ക്കറ്റിന് മുന്നിലായിരുന്നു അപകടമുണ്ടായത്. യുവാവ് തല്‍ക്ഷണം മരിച്ചു. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. നൈറ്റ് പട്രോളിംഗിനുണ്ടായിരുന്ന പൊലീസ് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുന്‍പേ തന്നെ യുവാവ് മരണപ്പെട്ടിരുന്നു.
Content Highlights: Speeding bike crashes into metro pillar; CCTV footage of accident in Kalamassery