തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കിട്ടിയില്ല, അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു: ടി പി രാമകൃഷ്ണന്‍

വീടുകളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഭരണവിരുദ്ധ വികാരം ആരും പ്രകടിപ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു

തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കിട്ടിയില്ല, അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു: ടി പി രാമകൃഷ്ണന്‍
dot image

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെന്ന് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും ജനങ്ങളെ താന്‍ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വീടുകളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഭരണവിരുദ്ധ വികാരം ആരും പ്രകടിപ്പിച്ചില്ലെന്നും തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ അത് തിരുത്താന്‍ നടപടിയെടുക്കുമെന്നും ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. ജനങ്ങള്‍ പറയുന്ന നിലപാട് തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായത് വലിയ തോല്‍വിയാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടില്‍  പറഞ്ഞിരുന്നു. രാഷ്ട്രീയ- സംഘടന ദൗര്‍ബല്യങ്ങള്‍ തുടരുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ ഈ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. ദൗര്‍ബല്യങ്ങള്‍ അതിവേഗം പരിഹരിക്കാനായില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കര്‍ട്ടന്‍ റെയ്‌സറായി കണക്കാക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്.

Content Highlights: LDF Convener T P Ramakrishnan about LDF Failure in local body election

dot image
To advertise here,contact us
dot image