കെ എം മാണി ഫൗണ്ടേഷന് സർക്കാർ ഭൂമി അനുവദിച്ചത് മൂന്ന് റിപ്പോർട്ടുകൾ മറികടന്ന്;നീക്കം മുന്നണിമാറ്റ ചർച്ചയ്ക്കിടെ

സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് നഗരത്തില്‍ സ്ഥലദൗര്‍ബല്യം നേരിടുകയാണെന്ന് സര്‍ക്കാരിനെ ലാന്റ് റവന്യൂ കമ്മീഷണര്‍ അറിയിച്ചിരുന്നു

കെ എം മാണി ഫൗണ്ടേഷന് സർക്കാർ ഭൂമി അനുവദിച്ചത് മൂന്ന് റിപ്പോർട്ടുകൾ മറികടന്ന്;നീക്കം മുന്നണിമാറ്റ ചർച്ചയ്ക്കിടെ
dot image

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റ ചര്‍ച്ചകള്‍ക്കിടെ കെ എം മാണി ഫൗണ്ടേഷന് കവടിയാറില്‍ സര്‍ക്കാര്‍ ഭൂമി അനുവദിച്ചത് മൂന്ന് പ്രധാനപ്പെട്ട റിപ്പോര്‍ട്ടുകള്‍ മറികടന്നെന്ന് കണ്ടെത്തല്‍. ലാന്റ് റവന്യൂ കമ്മീഷണര്‍, വാട്ടര്‍ അതോറിറ്റി, തിരുവനന്തപുരം ജില്ലാകളക്ടര്‍ എന്നിവര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ഇത് മറികടന്നായിരുന്നു സർക്കാർ നീക്കം.

സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് നഗരത്തില്‍ സ്ഥലദൗര്‍ബല്യം നേരിടുകയാണെന്നാണ് സര്‍ക്കാരിനെ ലാന്റ് റവന്യൂ കമ്മീഷണര്‍ അറിയിച്ചത്. 2025 ജൂണ്‍ 26 നാണ് റവന്യൂവകുപ്പിന് കത്ത് നല്‍കിയത്. നഗരത്തിലെ കുടിവെള്ള വിതരണത്തിനായുള്ള സാങ്കേതിക കാര്യങ്ങള്‍ക്ക് ഈ ഭൂമി അത്യാവശ്യമാണെന്ന് വാട്ടര്‍ അതോറിറ്റിയും അറിയിച്ചിരുന്നു. എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടേതാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണത്തിന്റെ സാങ്കേതിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതാണ് ഭൂമിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാൽ ഉദ്യോഗസ്ഥ എതിര്‍പ്പ് മറികടന്നാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സ്ഥലം വിട്ടുനല്‍കാന്‍ തീരുമാനമെടുത്തതെന്ന് അറിയുന്നു.

Content Highlights: Government land allocation to KM Mani Foundation overtaken three reports

dot image
To advertise here,contact us
dot image