'ആനയ്ക്ക് അനാസ്യം പോലെ'; ബജറ്റിൽ കയർ വ്യവസായ മേഖലയെ അവഗണിച്ചെന്ന ആരോപണവുമായി സിപിഐ നേതാവ് പി വി സത്യനേശൻ

മേഖലയിലെ പ്രതിസന്ധികള്‍ മാറാന്‍ കുറഞ്ഞത് 500 കോടി രൂപയെങ്കിലും വേണമെന്നും പി വി സത്യനേശന്‍

'ആനയ്ക്ക് അനാസ്യം പോലെ'; ബജറ്റിൽ കയർ വ്യവസായ മേഖലയെ അവഗണിച്ചെന്ന ആരോപണവുമായി സിപിഐ നേതാവ് പി വി സത്യനേശൻ
dot image

ആലപ്പുഴ: ബജറ്റിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി വി സത്യനേശന്‍. ബജറ്റില്‍ കയര്‍ വ്യവസായ മേഖലയെ അവഗണിച്ചുവെന്നാണ് പി വി സത്യനേശന്‍റെ ആരോപണം. ബജറ്റില്‍ വര്‍ധിപ്പിച്ചത് നേരത്തെ ഉണ്ടായിരുന്നതിനെക്കാള്‍ മൂന്ന് കോടി രൂപ മാത്രമാണെന്നും മേഖലയിലെ പ്രതിസന്ധികള്‍ മാറാന്‍ കുറഞ്ഞത് 500 കോടി രൂപയെങ്കിലും വേണമെന്നും പി വി സത്യനേശന്‍ ചൂണ്ടിക്കാണിച്ചു. ആനയ്ക്ക് അനാസ്യം പോലെയാണ് നിലവിലെ പ്രഖ്യാപനമെന്നും എന്നും പി വി സത്യനേശന്‍ പരിഹസിച്ചു.

പ്രതിപക്ഷ സംഘടനകള്‍ക്കൊപ്പം എഐടിയുസിയും സമരത്തിലേക്ക് കടക്കുകയാണ്. പരമ്പരാഗത മേഖലയെ സംരക്ഷിക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാരിന് വേണം. തൊഴിലാളികള്‍ ഇപ്പോള്‍ ഉറങ്ങിക്കിടക്കുകയാണ്, ഉണര്‍ന്നാല്‍ വലിയ സമരങ്ങള്‍ നേരിടേണ്ടി വരുമെന്നും എഐടിയുസി കയര്‍ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ പി വി സത്യനേശന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെയായിരുന്നു രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണം. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ഉള്‍പ്പെടെ നിരവധി വമ്പന്‍ പ്രഖ്യാപനങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും കയര്‍ വ്യവസായ മേഖലയെ അവണിച്ചുവെന്നാണ് പി വി സത്യനേശന്‍ ആരോപിക്കുന്നത്.

Content Highlight; CPI State Council member PV sathyanesan has come out with criticism against the budget

dot image
To advertise here,contact us
dot image