'സർക്കാർ ജീവനക്കാർ അലിബാബ,ഷീഇൻ ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്'; നിരോധനമേർപ്പെടുത്താനൊരുങ്ങി ടെക്‌സസ് ഗവർണർ

ചൈനീസ് സര്‍ക്കാരില്‍ നിന്ന് ടെക്‌സസിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായാണ് തീരുമാനമെന്ന് ഗവര്‍ണര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു

'സർക്കാർ ജീവനക്കാർ അലിബാബ,ഷീഇൻ ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്'; നിരോധനമേർപ്പെടുത്താനൊരുങ്ങി ടെക്‌സസ് ഗവർണർ
dot image

വാഷിംഗ്ടണ്‍: സര്‍ക്കാര്‍ ജീവനക്കാര്‍ ഷീഇന്‍, അലിബാബ തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്താനൊരുങ്ങി ടെക്‌സസ് ഗവര്‍ണര്‍. ടി പി ലിങ്ക് ഹാര്‍ഡ് വെയറുകളും സോഫ്റ്റ് വെയറുകളും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ചൈനീസ് സര്‍ക്കാരില്‍ നിന്ന് ടെക്‌സസിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായാണ് തീരുമാനമെന്ന് ഗവര്‍ണര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഓണ്‍ലൈന്‍ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ടെമു, ബാറ്ററി നിര്‍മ്മാതാക്കളായ സിഎടിഎല്‍ എന്നിവയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ടിന്റെ പ്രസ്താവനയില്‍ പറയുന്നു. ചൈനീസ് ഡ്രോണ്‍ നിര്‍മ്മാതാക്കളായ ഓട്ടലിനെയും ചൈനീസ് എഐ സ്ഥാപനമായ ഐഫ്‌ലൈടെക്കിന്റെ ഉല്‍പ്പന്നങ്ങള്‍ക്കും വിലക്ക് ബാധകമാണ്. സെന്‍സ്‌ടൈം, മെഗ്‌വീ, ക്ലൗഡ് വാക്ക്, ഔട്ടെല്‍, വുഹാന്‍ ജിയോസണ്‍, യിടു, യുണിവ്യു, ഷവോമി, ബൈഡു, റോബോ സെന്‍സ്, ഹൈസെന്‍സ്, ടിസിഎല്‍, സ്‌റ്റെപ്പ്ഫണ്‍, മിനിമാക്‌സ്, പിഡിഡി, മൂണ്‍ഷോട്ട് എഐ, നുക് ടെക് എന്നിവയാണ് ടെക്‌സസ് നിരോധിച്ച ചൈനീസ് ആപ്പുകളും ബ്രാന്‍ഡുകളും.

Content Highlights: Texas Governor to ban government employees from using SheIn and Alibaba products

dot image
To advertise here,contact us
dot image