

കൊച്ചി: 'ഡോ.' പദവി എംബിബിഎസുകാർക്ക് മാത്രം അവകാശപ്പെട്ടതല്ലായെന്ന് ഹൈക്കോടതി. മെഡിക്കൽ ബിരുദമുള്ളവർക്ക് മാത്രമായി നിയമപരമായി നീക്കിവെച്ചിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഫിസിയോ തെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും 'ഡോക്ടർ' എന്ന് പേരിനൊപ്പം ചേർക്കാമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിഷേയൻ ( ഐഎംഎ ) സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വ്യക്തമാക്കി.
സംസ്ഥാനത്ത് വ്യാപകമായി ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും ഡോ. എന്ന പേരിലാണ് ചികിത്സ നടത്തുന്നതെന്നും ഇങ്ങനെ ചികിത്സ നടത്താൻ അധികാരമില്ലയെന്നും അവർ വെറും സഹായികൾ മാത്രമാണെന്നുമാാണ് ഐഎംഎയുടെ ഹർജിയിൽ ചൂണ്ടിക്കാണിച്ചത്. ഐഎംഎയുടെ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അവർക്ക് രോഗനിർണയത്തിനും ചികിത്സാ സഹായത്തിനും അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
Content Highlight : The High Court has said that the status is not reserved only for MBBS graduates. The High Court has also clarified that it is not legally reserved only for those with a medical degree.