

കൊച്ചി: ട്വൻ്റി 20 ബിജെപിയുടെ ഭാഗമായതോടെ അതിൽ പ്രവർത്തിക്കുന്ന മതേതര വിശ്വാസികളായവർ ട്വൻ്റി 20 വിട്ട് കോൺഗ്രസിലേക്ക് വരണമെന്ന് കെപിസിസി വൈസ് പ്രസിഡൻ്റ് വി പി സജീന്ദ്രൻ. വരുന്നവർക്ക് പൂർണ സംരക്ഷണം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ ട്വന്റി 20യിൽ പ്രവർത്തിക്കുന്നവരിൽ ഭൂരിഭാഗവും ന്യൂപക്ഷങ്ങളിൽപെട്ടവരാണെന്നും വി പി സജീന്ദ്രൻ പറഞ്ഞു.
ഛത്തീസ്ഗഡ് , ഉത്തർപ്രദേശ് തുടങ്ങി ബിജെപി സ്വാധീന മേഖലകളിലെല്ലാം നിരന്തരം ന്യൂനപക്ഷങ്ങൾ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുകയാണ്. വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ നിരന്തരം ആക്രമണങ്ങൾ നടക്കുന്നു. കഴിഞ്ഞ ക്രിസ്മസ് തലേന്നു പോലും നമ്മളത് നേരിൽ കണ്ടതാണ്. ഇത്രയും ന്യൂനപക്ഷ വിരുദ്ധ കാണിക്കുന്ന ബിജെപിക്കൊപ്പമാണ് ട്വൻ്റി 20 കൈ കൊടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ മതേതര മനസ്സുള്ളവർ ട്വൻ്റി 20 വിട്ട് കോൺഗ്രസിലേക്ക് തിരിച്ചുവരണമെന്നും വി പി സജീന്ദ്രൻ ആവശ്യപ്പെട്ടു.
ഇന്ന് ഉച്ചയോടെയാണ് ട്വന്റി 20യുടെ എൻഡിഎ പ്രവേശനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന വികസനം കൊണ്ടുവരുന്ന പാര്‍ട്ടിയാണ് ട്വന്റി 20യെന്നും എന്‍ഡിഎയുടെ ഭാഗമാകുന്നതില്‍ വലിയ സന്തോഷമെന്നുമാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.
Content Highlight : Those with secular minds should leave Twenty20 and return to Congress; VP Sajeendran. He said that full protection will be provided to those who come.