ബജറ്റ് 275 കോടി, റിലീസിന് മുന്നേ നേടിയത് 200 കോടി; റെക്കോർഡ് നേട്ടവുമായി ഒരു ബോളിവുഡ് ചിത്രം

4,800 സ്‌ക്രീനുകളിലായി 17,000 ഷോയുമായി ആണ് സിനിമ പ്രദർശനത്തിനെത്തുന്നത്

ബജറ്റ് 275 കോടി, റിലീസിന് മുന്നേ നേടിയത് 200 കോടി; റെക്കോർഡ് നേട്ടവുമായി ഒരു ബോളിവുഡ് ചിത്രം
dot image

ജെ പി ദത്ത സംവിധാനം ചെയ്ത് സണ്ണി ഡിയോൾ, അക്ഷയ് ഖന്ന, ജാക്കി ഷ്‌റോഫ് തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ഹിറ്റ് സിനിമയാണ് ബോർഡർ. 1997 ൽ പുറത്തിറങ്ങിയ ചിത്രം ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. ബോർഡർ 2 എന്ന് പേരിട്ടിരിക്കുന്ന സിനിമ നാളെ പുറത്തിറങ്ങും. ചിത്രം പ്രീ റിലീസ് സെയിലിലൂടെ നേടിയ നേട്ടമാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.

കോയിമൊയ്യുടെ റിപ്പോർട്ട് പ്രകാരം 275 കോടി ബജറ്റിലാണ് ബോർഡർ 2 ഒരുങ്ങിയിരിക്കുന്നത്. ഇതിൽ 200 കോടിയോളം സിനിമ പ്രീ റിലീസ് ബിസിനസിലൂടെ മാത്രം നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സാറ്റലൈറ്റ് റൈറ്റ്സ്, ഒടിടി റൈറ്റ്സ്, മ്യൂസിക് റൈറ്റ്സ് എന്നിവ വഴിയാണ് സിനിമ ഈ തുക റിലീസിന് മുന്നേ തിരിച്ചുപിടിച്ചത്. 4,800 സ്‌ക്രീനുകളിലായി 17,000 ഷോയുമായി ആണ് സിനിമ പ്രദർശനത്തിനെത്തുന്നത്. സിനിമയുടെ ട്രെയ്‌ലർ നേരത്തെ പുറത്തുവന്നിരുന്നു.

എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി മോശം പ്രതികരണങ്ങളാണ് ട്രെയ്‌ലറിന് ലഭിച്ചത്. വിഎഫ്എക്സിനെ ചൂണ്ടിക്കാണിച്ചാണ് മോശം അഭിപ്രായങ്ങൾ ഉയർന്നത്. ആദിപുരുഷിനെ പോലെയാകുമോ ഈ സിനിമയെന്നും ആദ്യ ഭാഗത്തിന്റെ ക്വാളിറ്റി പോലും ഈ രണ്ടാം ഭാഗത്തിന് തോന്നിക്കുന്നില്ല എന്നാണ് ചിലരുടെ കമന്റ്. വരുൺ ധവാൻ, ദിൽജിത്, അഹാൻ ഷെട്ടി, സോനം ബജ്‌വ, മോന സിങ്, സണ്ണി ഡിയോൾ എന്നിവരാണ് ബോർഡർ 2 വിലെ പ്രധാന അഭിനേതാക്കൾ.

border 2

മിഥൂൻ ആണ് സംഗീതം. അനുഷുൽ ഛോബെ ഛായാഗ്രഹണം നിർവഹിക്കുന്നു. അതേസമയം, ബോർഡർ ആദ്യ ഭാഗം വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. സിനിമയിലെ ഗാനങ്ങൾ എല്ലാം വലിയ ഹിറ്റായിരുന്നു. സിനിമയിലെ 'സന്ദീസേ ആതേ ഹേ' എന്ന ഗാനം ഇന്നും ജനഹൃദയങ്ങളിൽ ഇടം നേടിയ ഗാനമാണ്.

Content Highlights: Border 2 film gets massive pre release business after spending 200 crores on budget

dot image
To advertise here,contact us
dot image