ബംഗ്ലാദേശിന്റെ ബഹിഷ്‌കരണം; ടി20 ലോകകപ്പില്‍ സ്‌കോട്ട്ലന്‍ഡിന് നറുക്ക് വീഴുമോ?

ടൂർണമെന്റിൽ ബം​ഗ്ലാദേശിന് പകരക്കാരായി സ്കോട്ട്ലൻഡ് എത്താനാണ് സാധ്യത

ബംഗ്ലാദേശിന്റെ ബഹിഷ്‌കരണം; ടി20 ലോകകപ്പില്‍ സ്‌കോട്ട്ലന്‍ഡിന് നറുക്ക് വീഴുമോ?
dot image

അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് പിന്മാറിയിരിക്കുകയാണ്. സുരക്ഷാപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാനാകില്ലെന്നും വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആവശ്യം ഐസിസി തള്ളിയതിന് പിന്നാലെയാണ് ബംഗ്ലാദേശ് ലോകകപ്പ് ബഹിഷ്കരിച്ചത്. ഇപ്പോഴിതാ ബം​ഗ്ലാദേശിന് പകരക്കാരായി ടി20 ലോകകപ്പിൽ ഏത് ടീം എത്തുമെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

ടൂർണമെന്റിൽ ബം​ഗ്ലാദേശിന് പകരക്കാരായി സ്കോട്ട്ലൻഡിന് നറുക്ക് വീഴുമെന്നാണ് റിപ്പോർട്ടുകൾ. ബം​ഗ്ലാദേശ് ഇന്ത്യയിൽതന്നെ മത്സരങ്ങൾ കളിക്കണമെന്നും തയ്യാറല്ലെങ്കിൽ പകരം സ്കോട്ട്ലൻഡിനെ പരി​ഗണിക്കുമെന്നുമാണ് ഐസിസി നേരത്തെ അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തിലും ലോകകപ്പിൽ ബംഗ്ലാദേശിന് പകരം ഗ്രൂപ്പ് സിയിൽ സ്കോട്ട്‌ലൻഡ് കളിക്കാനാണ് സാധ്യത. റാങ്കിങ്ങിൽ മുന്നിലുള്ളതിനാലാണ് സ്കോട്ട്‌ലൻഡിന് അവസരം ലഭിക്കുക. എന്നാൽ ഇതുവരെ ഐസിസി ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ടൂർണമെന്റിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് അറിയിക്കണമെന്നായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ ഐസിസി അറിയിച്ചത്. ഇതിന് പിന്നാലെ താരങ്ങളുമായും സര്‍ക്കാരിന്‍റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുലുമായും കൂടിക്കാഴ്ച നടത്തിയശേഷം ബിസിബി പ്രസിഡന്‍റ് അമീനുള്‍ ഇസ്ലാമാണ് ഇന്ത്യയില്‍ ലോകകപ്പ് കളിക്കാനില്ലെന്നും പിന്മാറുകയാണെന്നും പ്രഖ്യാപിച്ചത്.

Content Highlights: Scotland will picked as Bangladesh's replacement for T20 World Cup 2026 in India

dot image
To advertise here,contact us
dot image