പാലക്കാട് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

പാലക്കാട്‌ പട്ടാമ്പി ശങ്കരമംഗലത്താണ് അപകടം സംഭവിച്ചത്

പാലക്കാട് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം
dot image

പാലക്കാട് : പാലക്കാട്‌ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കൊപ്പം മണ്ണേങ്ങോട് സ്വദേശി മുഹമ്മദ് റാഫി (33) ആണ് മരിച്ചത്. പാലക്കാട്‌ പട്ടാമ്പി ശങ്കരമംഗലത്താണ് സംഭവം. പട്ടാമ്പി ഭാഗത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക്‌ പോകുകയായിരുന്ന കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തെ മറി കടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ റാഫിയുടെ തല ബസിനടിയിൽപെട്ടു.

ഉടൻ തന്നെ റാഫിയെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അപകടം നടന്ന ഉടനെ കെഎസ്ആർടിസി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. നാട്ടുകാരാണ് പരിക്ക് പറ്റിയ യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെതുടര്‍ന്ന് റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു.

Content Highlight : Youth dies tragically after being hit by KSRTC bus in Palakkad. The deceased has been identified as Muhammed Rafi (33), a native of Koppam Mannengode.

dot image
To advertise here,contact us
dot image