

മലപ്പുറം: മലപ്പുറവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയില്‍ മന്ത്രി സജി ചെറിയാനെതിരെ സമസ്ത. വര്‍ഗീയ പരാമര്‍ശം നടത്തിയ മന്ത്രി സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് സമസ്ത പൈതൃക സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു.
സമാധാനത്തിനും സാഹോദര്യത്തിനും കേളികേട്ട കേരളക്കരയില്‍ വര്‍ഗീയത വളര്‍ത്തുവാന്‍ ശ്രമിക്കുന്ന ദുശ്ശക്തികളുടെ ശബ്ദമായി മാറുന്ന സജി ചെറിയാന്‍ മതേതര പ്രദേശത്ത് മന്ത്രിസ്ഥാനത്തിരിക്കാന്‍ അര്‍ഹത നഷ്ടപ്പെട്ട വ്യക്തിയാണെന്നും കേരളീയരെ അപമാനിക്കുന്ന തന്റെ പ്രസ്താവന പിന്‍വലിച്ച് കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്നും ഈ സമ്മേളനം ആവശ്യപ്പെടുന്നുവെന്നുമാണ് ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി പ്രമേയം അവതരിപ്പിച്ചത്. മലപ്പുറം പാണക്കാടാണ് സമസ്ത പൈതൃക സമ്മേളനം നടക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ അറിയാമെന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. എന്‍എസ്എസ്-എസ്എന്‍ഡിപി സഹകരണം സിപിഐഎമ്മിന്റെ സോഷ്യല്‍ എന്‍ജിനീയറങ്ങിന്റെ ഭാഗമല്ലെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.
Content Highlights: Samastha against saji cheriyan controversial statement