ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇടതുപക്ഷം പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

'മതതീവ്രവാദ ശക്തികളെ എല്ലാകാലവും അകറ്റിനിർത്തിയ നാടാണ് കേരളം. ശബരിമല ശാസ്താവിനെ പോലെ വാവർക്കും ഈ നാട്ടിൽ പ്രാധാന്യമുണ്ട്'

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇടതുപക്ഷം പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി
dot image

കൊല്ലം: ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങക്ക് എതിരായ അതിക്രമങ്ങൾ ഏതെങ്കിലും വിഭാഗത്തിനെതിരായ അതിക്രമമല്ല എന്നും രാജ്യത്ത് മതേതരം അത്രമാത്രം പ്രാധാന്യമുള്ളതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ എഴുപതാം വാർഷിക സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് കേരളത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമം ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മതതീവ്രവാദ ശക്തികളെ എല്ലാകാലവും അകറ്റിനിർത്തിയ നാടാണ് കേരളം. ശബരിമല ശാസ്താവിനെ പോലെ വാവർക്കും ഈ നാട്ടിൽ പ്രാധാന്യമുണ്ട്. വിവിധ സമുദായങ്ങളുടെ സഹവർത്തിത്വമാണ് നമ്മുടെ നാടിന്റെ പ്രത്യേകത. ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് എതിർക്കരുത് എന്നും അത് ന്യൂനപക്ഷ വർഗീയത ശക്തിപ്പെടാൻ കാരണമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Content Highlights: pinarayi vijayan assures minority protection as cpims aim

dot image
To advertise here,contact us
dot image