ഒരിക്കൽ വിമാനയാത്രയെ ഭയപ്പെട്ടു, ഇപ്പോൾ വർഷം 140ലധികം യാത്രകൾ; അത്ഭുതമായി പ്രവാസി വനിത

14 വയസുള്ളപ്പോൾ ലെയ്സും കുടുംബവും സഞ്ചരിച്ച വിമാനം അപകടത്തിൽപെട്ടതാണ് ഭയത്തിന് കാരണമായത്

ഒരിക്കൽ വിമാനയാത്രയെ ഭയപ്പെട്ടു, ഇപ്പോൾ വർഷം 140ലധികം യാത്രകൾ; അത്ഭുതമായി പ്രവാസി വനിത
dot image

ഒരിക്കൽ വിമാനയാത്രയെ ഭയപ്പെട്ടിരുന്ന ബ്രസീലിയൻ വനിത ലെയ്‌സ് ലാരായ ഇന്ന് വർഷം 140ലധികം വിമാനയാത്ര നടത്തുന്നയാളായി മാറിയിരിക്കുകയാണ്. 14 വയസുള്ളപ്പോൾ ലെയ്സും കുടുംബവും സഞ്ചരിച്ച വിമാനം അപകടത്തിൽപെട്ടതാണ് ഭയത്തിന് കാരണമായത്. പിന്നീട് വിമാനം ടേക്ക് ഓഫ് ചെയ്താൽ തന്നെ ലെയ്സ് ഭയപ്പെടുമായിരുന്നു. എന്നാൽ അതിനുശേഷം 709 വിമാനയാത്രകളോളം ലെയ്സ് പൂർത്തിയാക്കി കഴിഞ്ഞു.

'വിമാനാപകടം ഏറെ വിഷമമുണ്ടാാക്കിയ ഒന്നായിരുന്നു. അത് മനസിനെ ഏറെ വിഷമിച്ചിരുന്നു,' ലെയ്സ് ഓർമിപ്പിച്ചു.

ഇന്ന്, അതേ പെൺകുട്ടി 709 തവണ വിമാനയാത്ര നടത്തുകയും 33.8 ലക്ഷം കിലോമീറ്ററിലധികം ദൂരം പിന്നിടുകയും 4,538 മണിക്കൂർ ആകാശത്ത് ചെലവഴിക്കുകയും 84 തവണയിലധികം ലോകം മുഴുവൻ സവാരി നടത്തുകയും ചെയ്തു.

കഴിഞ്ഞ വർഷം മാത്രം 4,00,000 മൈലിലധികം ലാരായ വിമാനയാത്ര ചെയ്തു. വിമാനയാത്രകളുടെ എണ്ണത്തിലും ദൂരത്തിലും സമയത്തിലും ലാരായ പല റെക്കോർഡുകളും സൃഷ്ടിച്ചു. 'അതെ, യാത്ര ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുകയാണ്, എല്ലാ വർഷവും യാത്രയുടെ ദൂരം വർദ്ധിക്കുകയാണ്.' ദുബായിൽ നിന്നാണ് ഈ മാറ്റത്തിന് തുടക്കമായതെന്നും ലാരായ പറയുന്നു.

ബ്രസീൽ സ്വദേശിയായ ലാരായ, ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി ചെയ്യുന്നതിനായാണ് 15 വർഷം മുമ്പ് ദുബായിലേക്ക് താമസം മാറിയത്. 'എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കാലം താമസിച്ച നഗരമാണിത്,' അവൾ പറയുന്നു. 'ഞാൻ ദുബായിയെ ഇഷ്ടപ്പെടുന്നു. കാരണം ദുബായ് ഒരു വികസിത ന​ഗരമാണ്. കഠിനാധ്വാനം ചെയ്താൽ വളരാൻ ധാരാളം അവസരങ്ങൾ ഇവിടെയുണ്ട്.'

'ദുബായ് ലോകത്തിന്റെ മധ്യഭാഗത്തായതുകൊണ്ട് തന്നെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ നമുക്ക് ലോകത്തിന്റെ ഏത് കോണിലും എത്താൻ സാധിക്കും. 14-ാം വയസിലെ അപകടത്തിന് ശേഷം മരുന്നുകളുടെ സഹായത്തോടെയാണ് വിമാനയാത്ര നടത്തിയിരുന്നത്. എന്നാൽ ഒരിക്കൽ ദുബായിൽ നിന്ന് ഇക്കണോമിക്ക് ക്ലാസിൽ യാത്ര ചെയ്തതുമുതലാണ് തന്റെ ഭയം മാറിത്തുടങ്ങിയത്,' ലാരായ വ്യക്തമാക്കി.

Content Highlights: An expatriate woman who once suffered from a fear of flying has now become a frequent traveller, completing more than 140 flights a year. Her journey from anxiety to confidence has drawn attention as an inspiring example of overcoming personal fears through determination and experience.

dot image
To advertise here,contact us
dot image