

കൊച്ചി: ഒന്നേകാൽ കിലോയോളം കഞ്ചാവുമായി യുവതിയുൾപ്പെടെ മൂന്നുപേരെ പോലീസ് പിടികൂടി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹിൽപാലസ് പോലീസാണ് പ്രതികളെ പിടികൂടിയത്.
തലശേരി ന്യൂമാഹി കുറിച്ചിയിൽ വരശ്രീ വീട്ടിൽ നിവേദ് ഷൈനിത്ത് (22), ന്യൂമാഹി ടെമ്പിൾ ഗേറ്റ് പൂവളപ്പ് സ്ട്രീറ്റ് പുതുശേരി വീട്ടിൽ ദേവാ സതീഷ് (21), അമ്പലപ്പുഴ കോമന മുല്ലക്കേരിൽ വീട്ടിൽ എം ദേവിക(22) എന്നിവരെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച്ച രാത്രി 7.30 ഓടെ പ്രതികൾ താമസിച്ചിരുന്ന ചാത്താരി സ്റ്റാർ ഹോംസ് അനക്സിലെ ഫ്ലാറ്റിനുള്ളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സ്വന്തമായ ഉപയോഗത്തിനും വില്പനയ്ക്കുമായി സൂക്ഷിച്ച 1.270 കിലോ കഞ്ചാവാണ് പോലീസ് കണ്ടെടുത്തത്. ഫ്ലാറ്റിലെ ദിവാൻകോട്ടിനടിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. കൂട്ടിയിട്ടിരുന്ന തുണികൾക്കിടയിൽ ഒരു കവറിലായും, മാസ്കിംഗ് ടേപ്പ് കൊണ്ട് ചുറ്റിവരിഞ്ഞ നിലയിലുമായി രണ്ടു ഭാഗങ്ങളായി കഞ്ചാവ് സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഹിൽപാലസ് സിഐ എം റിജിൻ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Content Highlights: The Hill Palace Police have arrested three individuals, including a young woman, for the possession of ganja. The arrest was made following a secret message received by the police. The contraband was found hidden under a divan cot inside the flat.