കരുവാരക്കുണ്ടില്‍ 14കാരിയെ കൊലപ്പെടുത്തിയ സംഭവം: 16കാരന്‍ കുറ്റം സമ്മതിച്ചു

പൊലീസ് ചോദ്യം ചെയ്യലിലാണ് 16കാരന്‍ കുറ്റം സമ്മതിച്ചത്

കരുവാരക്കുണ്ടില്‍ 14കാരിയെ കൊലപ്പെടുത്തിയ സംഭവം: 16കാരന്‍ കുറ്റം സമ്മതിച്ചു
dot image

മലപ്പുറം: കരുവാരക്കുണ്ടില്‍ 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൃതദേഹം കാണിച്ച് കൊടുത്ത 16കാരന്‍ കുറ്റക്കാരന്‍. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് ചോദ്യം ചെയ്യലിലാണ് 16കാരന്‍ കുറ്റം സമ്മതിച്ചത്.

കരുവാരക്കുണ്ടില്‍ നിന്ന് കാണാതായ 14കാരിയുടെ മൃതദേഹം റെയില്‍വെ ട്രാക്കിന് സമീപത്തുനിന്ന് രാവിലെ കണ്ടെത്തുകയായിരുന്നു. പാണ്ടിക്കാട് തൊടിയപ്പുലം റെയില്‍വെ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് സൂചിപ്പിച്ചിരുന്നു.

കരുവാരക്കുണ്ട് സ്വദേശിയുടെ മകളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു.

Content Highlights: 16 year old cofessed he killed 14 year old in Malappuram Karuvarakkund

dot image
To advertise here,contact us
dot image