കണ്ണൂരില്‍ രാസലഹരിയുമായി യുവതി അറസ്റ്റില്‍

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുവതിയെ നിരീക്ഷിച്ചുവരികയായിരുന്നു

കണ്ണൂരില്‍ രാസലഹരിയുമായി യുവതി അറസ്റ്റില്‍
dot image

കണ്ണൂര്‍: രാസലഹരിയുമായി എക്‌സൈസ് സംഘം യുവതിയെ അറസ്റ്റ് ചെയ്തു. പാപ്പിനിശേരി അഞ്ചാംപീടികയിലെ എ ഷില്‍ന(32)യെയാണ് പാപ്പിനിശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ വൈ ജസീര്‍ അലിയും സംഘവും അറസ്റ്റ് ചെയ്തത്.

യുവതിയില്‍ നിന്ന് അരഗ്രാമോളം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുവതിയെ നിരീക്ഷിച്ചുവരികയായിരുന്നു.

ഇന്നലെ നടത്തിയ റെയ്ഡിലാണ് രാസലഹരി സഹിതം അറസ്റ്റ് ചെയ്തത്.

പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ജോര്‍ജ് ഫെര്‍ണാണ്ടസ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡുമാരായ ശ്രീകുമാര്‍, പങ്കജാക്ഷന്‍, രജിരാഗ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിഷ, ഷൈമ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Content Highlights: A young woman was arrested in Kannur after police recovered chemical drugs from her possession

dot image
To advertise here,contact us
dot image