UDFന് അവരുടെ സ്ഥാനാർത്ഥിയെ നിശ്ചയിക്കാം,ആര് മത്സരിച്ചാലും ബേപ്പൂരിൽ LDF വിജയിക്കും; മുഹമ്മദ് റിയാസ്

മുഹമ്മദ് റിയാസിന്‍റെ മണ്ഡലമായ ബേപ്പൂരിൽ പി വി അൻവർ യുഡിഎഫിനായി മത്സരിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു

UDFന് അവരുടെ സ്ഥാനാർത്ഥിയെ നിശ്ചയിക്കാം,ആര് മത്സരിച്ചാലും ബേപ്പൂരിൽ  LDF വിജയിക്കും; മുഹമ്മദ് റിയാസ്
dot image

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ ആര് മത്സരിച്ചാലും എൽഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂരിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ യുഡിഎഫിനായി മത്സരിക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് റിയാസിന്റെ പ്രതികരണം.

ബേപ്പൂരിൽ യുഡിഎഫിന് അവരുടെ സ്ഥാനാർത്ഥിയെ നിശ്ചയിക്കാം. വോട്ടർ പട്ടികയിൽ പേരുള്ള ആർക്കും മത്സരിക്കാം. ആര് മത്സരിച്ചാലും എൽഡിഎഫ് സ്ഥാനാർത്ഥിയായിരിക്കും അവിടെ വിജയിക്കുകയെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരിൽ പി വി അൻവറിനെ സജീവമാക്കാനും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനും കോഴിക്കോട് ഡിസിസി അടക്കം സമ്മർദം ചെലുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കിൽ മുഹമ്മദ് റിയാസും പി വി അൻവറും നേരിട്ട് മുട്ടുന്ന കടുത്ത മത്സരത്തിനാകും ബേപ്പൂർ സാക്ഷ്യം വഹിക്കുക.

സിപിഐഎമ്മിന്റെ ഗൃഹസന്ദർശനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ധൈര്യമാണ് സിപിഐഎം. സംഘടനാ പ്രവർത്തനത്തെക്കുറിച്ചും സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ചും ജനങ്ങളിൽ നിന്ന് നേരിട്ട് കേൾക്കും. നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കും. ജനപ്രതിനിധികളുടെ പ്രവർത്തനത്തെക്കുറിച്ചും ചോദിച്ചറിയുമെന്ന് മന്ത്രി പറഞ്ഞു.

ദേശീയപാതയിലെ ടോൾപിരിവിനെതിരായ പ്രതിഷേധം ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. സർവീസ് റോഡുകളുടെ നിർമാണം പൂർത്തീകരിക്കുക, പ്രദേശത്തെ രണ്ട് പഞ്ചായത്തിലുള്ളവർക്ക് ടോളിൽ പൂർണമായ ഇളവ് നൽകുക, ഇതുവഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ ടോളിൽനിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് ഇന്ന് രാവിലെ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു.

Content Highlights:‌ Minister P A Muhammed Riyas said that the LDF candidate will win in Beypore, no matter who contests

dot image
To advertise here,contact us
dot image