

മലപ്പുറം: ശമ്പളം വര്‍ധിപ്പിച്ചില്ലെന്ന് ആരോപിച്ച് ജോലി ചെയ്തിരുന്ന സ്ഥാപനം അടിച്ച് തകര്‍ത്ത് യുവാക്കള്‍. മലപ്പുറം നിലമ്പൂരിലാണ് സംഭവം നടന്നത്. നിലമ്പൂര്‍ കരുളായി സ്വദേശി മുഹമ്മദ് റാഷിദ്, മുക്കട്ട സ്വദേശി അജ്മല്‍, ചന്തക്കുന്ന് സ്വദേശി റയാന്‍ സലാം എന്നിവരാണ് അക്രമം കാട്ടിയത്.
നിലമ്പൂര്‍ കോടതിപ്പടിയിലെ സ്വകാര്യ ഗ്രാഫിക്‌സ് സ്ഥാപനത്തിന് നേരെയായിരുന്നു അതിക്രമം. ജീവനക്കാരെയും സംഘം മര്‍ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നത്. യുവാക്കള്‍ സ്ഥാപനത്തിലെ സാധനങ്ങള്‍ നശിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. കടയിലെ ഉപകരണങ്ങള്‍ യുവാക്കള്‍ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ ശേഷമാണ് യുവാക്കള്‍ മടങ്ങുന്നത്. വീഡിയോ സഹിതം സ്ഥാപനത്തിന്റെ ഉടമ നല്‍കിയ പരാതിയില്‍ യുവാക്കളെ അറസ്റ്റ് ചെയ്തു.
Content Highlights-Three men attacked a shop where they worked accusing the management not increasing their salary