മികച്ച അവസരമായിരുന്നു, മുതലാക്കിയില്ല! ഇന്ത്യൻ യുവതാരത്തിനെതിരെ തുറന്നടിച്ച് സഹപരിശീലകൻ

മത്സരത്തിൽ ഇന്ത്യക്ക് ടീം കോംബിനേഷനിൽ പിഴവ് പറ്റിയെന്നും ഡോഷെറ്റെ പറഞ്ഞു

മികച്ച അവസരമായിരുന്നു, മുതലാക്കിയില്ല! ഇന്ത്യൻ യുവതാരത്തിനെതിരെ തുറന്നടിച്ച് സഹപരിശീലകൻ
dot image

ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ഏകദിനത്തിലെ തോൽവിക്ക് ശേഷം ഇന്ത്യൻ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി വിരമിച്ച് ഇന്ത്യൻ ടീം സഹപരിശീലകൻ റയാൻ ടെൻ ഡോഷെറ്റെ. മത്സരത്തിന്റെ 39ാം ഓവറിൽ ഏഴാമനായി ക്രീസിലിറങ്ങിയ നിതീഷ് 21 പന്തിൽ 20 റൺസെടുത്ത് പുറത്തായി. ബൗളിങ്ങിൽ വന്നപ്പോൾ രണ്ടോവർ മാത്രം പന്തെറിഞ്ഞ നിതീഷ് 13 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. ഈ പശ്ചാത്തലത്തിലാണ് നിതീഷിൻറെ പ്രകടനത്തിലെ നിരാശ ടെൻ ഡോഷെറ്റെ പങ്കുവെച്ചത്.

'നിതീഷിനെ ഓൾ റൗണ്ടറായി വളർത്തിയെടുക്കുക എന്നതാണ് ടീമിന്റെ ലക്ഷ്യം. അതിനായി ആവശ്യമായ മത്സരപരിചയം നൽകാനാണ് ടീമിലെടുക്കുന്നത്. എന്നാൽ അവസരം കിട്ടുമ്പോൾ അത് വലിയ കാര്യമായിയെടുക്കാൻ നിതീഷിന് സാധിക്കുന്നില്ല. കിട്ടുന്ന അവസരങ്ങൾ മുതലാക്കി ടീമിൽ ഇടം ഉറപ്പിക്കാനാണ് അവൻ ശ്രമിക്കേണ്ടത്.

അവന് സ്ഥാനം ഉറപ്പിക്കാനുള്‌ള മികച്ച അവസരമായിരുന്നു രണ്ടാം ഏകദിനം. നിതീഷ് ക്രീസിലെത്തുമ്പോൾ 15 ഓവറോളം ബാക്കിയുണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ അവസരങ്ങൾ മുതലെടുത്ത് മികച്ച പ്രകടനം നടത്തി ടീമിൽ സ്ഥാനമുറപ്പാക്കാനാണ് നിതീഷ് ശ്രമിക്കേണ്ടത്,' ഡോഷെറ്റെ മാധ്യമങ്ങളോട് പറഞ്ഞു. മത്സരത്തിൽ ഇന്ത്യക്ക് ടീം കോംബിനേഷനിൽ പിഴവ് പറ്റിയെന്നും ഡോഷെറ്റെ പറഞ്ഞു.

ഒരു സ്പിന്നറെ കൂടി ഉൾപ്പെടുത്തേണ്ടതായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

Content Highlights- Ryan Ten doeschate slams Nitish Kumar Reddy for not using opportunities

dot image
To advertise here,contact us
dot image