ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്‌കാരം ശ്രീനിവാസന്; ജനുവരി 24-ന് നടന്റെ വസതിയിൽ വെച്ച് പുരസ്‌കാരം കൈമാറും

മധു, ഇന്നസെന്റ്, ജഗതി ശ്രീകുമാർ എന്നിവർക്കാണ് മുൻ വർഷങ്ങളിൽ പുരസ്കാരം ലഭിച്ചത്

ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്‌കാരം ശ്രീനിവാസന്; ജനുവരി 24-ന് നടന്റെ വസതിയിൽ വെച്ച് പുരസ്‌കാരം കൈമാറും
dot image

ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്‌കാരം നടൻ ശ്രീനിവാസന്. മരണാനന്തര ബഹുമതിയായാണ് ഇത്തവണത്തെ പുരസ്‌കാരം സമർപ്പിക്കുന്നത്. 2026 ജനുവരി 24-ന് വൈകുന്നേരം എറണാകുളത്തുള്ള ശ്രീനിവാസൻ്റെ വസതിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം കൈമാറും. ബഹുമാനപ്പെട്ട കേരള ആരോഗ്യ, വനിത-ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്ജ് ശ്രീനിവാസൻ്റെ കുടുംബത്തിന് അവാർഡ് സമർപ്പിക്കും.

മലയാള സിനിമയെ സാധാരണക്കാരന്റെ കാഴ്ചകളിലൂടെ പുനർനിർമ്മിച്ച സമ്പൂർണ്ണ ചലച്ചിത്രകാരനാണ് ശ്രീനിവാസനെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. ചിരിയും ചിന്തയും കലർത്തി സങ്കീർണ്ണമായ വിഷയങ്ങളെ ലളിതമായി അവതരിപ്പിക്കാനും, ആക്ഷേപഹാസ്യത്തിലൂടെ സാമൂഹ്യ-രാഷ്ട്രീയ വിമർശനങ്ങൾ തൊടുത്തുവിടാനും അദ്ദേഹത്തിന് സാധിച്ചു. ശ്രീനിവാസൻ സിനിമകൾ ഓരോ കാലത്തെയും കേരളീയ സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടികളാണെന്നും സമിതി അഭിപ്രായപ്പെട്ടു. മധു, ഇന്നസെന്റ്, ജഗതി ശ്രീകുമാർ എന്നിവർക്കാണ് മുൻ വർഷങ്ങളിൽ പുരസ്കാരം ലഭിച്ചത്

sreenivasan

ഡിസംബർ 20 ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു ശ്രീനിവാസന്റെ അന്ത്യം. വിവിധ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല. 48 വർഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു. 54 ചിത്രങ്ങൾക്ക് തിരക്കഥ രചിക്കുകയും രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളും ശ്രീനിവാസനെ തേടിയെത്തിയിരുന്നു.

Content Highlights: Unnikrishnan Namboothiri Memorial Award to be presented to Sreenivasan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us