കൊച്ചി നഗരത്തിൽ അലഞ്ഞ് നടന്ന് പിറ്റ് ബുൾ;ആശങ്കയ്ക്ക് പിന്നാലെ പിടിയിൽ,ഉപേക്ഷിച്ച ഉടമയ്ക്കായി പൊലീസ് തിരച്ചിൽ

പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായയെ കൊച്ചിയിലെ സുഭാഷ് പാർക്കിൽ നിന്നാണ് പിടികൂടിയത്

കൊച്ചി നഗരത്തിൽ അലഞ്ഞ് നടന്ന് പിറ്റ് ബുൾ;ആശങ്കയ്ക്ക് പിന്നാലെ പിടിയിൽ,ഉപേക്ഷിച്ച ഉടമയ്ക്കായി പൊലീസ് തിരച്ചിൽ
dot image

എറണാകുളം: കൊച്ചിയിൽ റോഡിലുപേക്ഷിക്കപ്പെട്ട അപകടകാരിയായ വളർത്തുനായയെ പിടികൂടി. പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായയെയാണ് കൊച്ചിയിലെ സുഭാഷ് പാർക്കിൽ നിന്നും പിടികൂടിയത്. ഒരു ലക്ഷത്തോളം രൂപ വിലവരുന്ന നായയെ ആണ് ആനിമൽ റെസ്‌ക്യൂ സംഘമെത്തി പിടികൂടിയത്. നായയെ ഉപേക്ഷിച്ചയാളെ കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്.


രണ്ട് ദിവസമായി പ്രദേശത്ത് കറങ്ങി നടക്കുകയായിരുന്നു. ഇന്നലെ സുഭാഷ് പാർക്കിൽ എത്തിപ്പെട്ട നായയെ കണ്ട് ആളുകൾ ഭയന്നതോടെ പാർക്ക് അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മനുഷ്യജീവന് അപകടകാരികളെന്ന റിപ്പോർട്ടിനെ തുടർന്ന് കേന്ദ്ര സർക്കാർ ഇറക്കുമതിയും വില്പനയും പ്രജനനവും നിരോധിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട ഇനമാണ് പിറ്റ് ബുൾ. നായ്ക്കളുടെ അക്രമസ്വഭാവവും തുടർച്ചയായി ഉണ്ടായ ആക്രമണങ്ങളും കണക്കിലെടുത്ത് ചെന്നൈയിൽ അടുത്തിടെ പിറ്റ് ബുൾ, റോട്ട് വീലർ ഇനത്തിൽപെട്ട നായ്ക്കൾക്ക് കോർപ്പറേഷൻ നിരോധനം ഏർപ്പെടുത്തിയിരുന്നു.

Content Highlights : Dangerous pet pitbull dog abandoned on the road in Kochi caught

dot image
To advertise here,contact us
dot image