മദ്യപർ എത്തുന്നത് തടയേണ്ടത് റെയിൽവേ; ഔട്‌ലെറ്റുകൾ മാറ്റണമെന്ന ആവശ്യം തള്ളി ബെവ്കോ

മദ്യപർ റെയിൽവേ പരിസരത്ത് കയറുന്നത് തടയേണ്ടത് റെയിൽവേ ആണെന്നാണ് ബെവ്‌കോ വാദം

മദ്യപർ എത്തുന്നത് തടയേണ്ടത് റെയിൽവേ; ഔട്‌ലെറ്റുകൾ മാറ്റണമെന്ന ആവശ്യം തള്ളി ബെവ്കോ
dot image

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളുടെ 500 മീറ്റർ ദൂര പരിധിയിൽനിന്നും ബെവ്കോ ഔട്‌ലെറ്റുകൾ മാറ്റണമെന്ന റെയിൽവേയുടെ ആവശ്യം തള്ളി ബീവറേജസ് കോർപ്പറേഷൻ. മദ്യപർ റെയിൽവേ പരിസരത്ത് കയറുന്നത് തടയേണ്ടത് റെയിൽവേ ആണെന്ന് ബെവ്‌കോ നിലപാടെടുത്തു.

സ്റ്റേഷൻ പരിസരത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകൾ ഉള്ളതിനാലാണ് മദ്യപർ ട്രെയിനിൽ കയറുന്നതെന്നും 17 ബെവ്‌കോ ഒട്ട്‌ലെറ്റുകൾ മാറ്റണമെന്നായിരുന്നു റെയിൽവേയുടെ ആവശ്യം. എന്നാൽ ഈ വാദം അംഗീകരിക്കാൻ ബെവ്കോ തയ്യാറായില്ല.

യാത്രക്കാർ ട്രെയിനിൽ മദ്യപിച്ച് അക്രമമുണ്ടാക്കുന്നതിനെതിരെയാണ് ബിറേജസ് കോർപ്പറേഷന് റെയിൽവെ കത്ത് അയച്ചത്. വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽനിന്ന് മദ്യപൻ തള്ളിയിട്ട സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു തിരുവനന്തപുരം മുതൽ തൃശൂർവരെ അധികാര പരിധിയുള്ള റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽനിന്ന് ബെവ്കോയ്ക്ക് കത്ത് നൽകിയത്.

റെയിൽവേ സ്റ്റേഷനുകളുടെ 500 മീറ്റർ ദൂര പരിധിയിൽനിന്നും ഔട്ട്‌ലെറ്റുകൾ മാറ്റണമെന്നും റെയിൽവെ ആവശ്യപ്പെട്ടിരുന്നു.

ഇത്തരത്തിൽ കോട്ടയത്ത് മറ്റേണ്ടത് ആറ് ഔട്ട്‌ലെറ്റുകളാണ്. തിരുവനന്തപുരത്തും കൊച്ചിയിലും മൂന്നെണ്ണം മാറ്റണം.

Content Highlights: Beverages Corporation rejects Railways' demand to move Bevco outlets from railway station premises

dot image
To advertise here,contact us
dot image