മലപ്പുറത്തെക്കുറിച്ചുള്ള ചോദ്യത്തോട് ക്ഷുഭിതനായി വെള്ളാപ്പള്ളി നടേശൻ; റിപ്പോര്‍ട്ടറിന്റെ മൈക്ക് തട്ടിമാറ്റി

മലപ്പുറത്ത് എസ്എന്‍ഡിപിക്ക് സ്‌കൂള്‍ തുടങ്ങാനാവുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞപ്പോള്‍ സ്ഥലം കിട്ടാത്തതാണോ തടസ്സമെന്ന് മാധ്യമങ്ങള്‍ ചോദിച്ചു

മലപ്പുറത്തെക്കുറിച്ചുള്ള ചോദ്യത്തോട് ക്ഷുഭിതനായി വെള്ളാപ്പള്ളി നടേശൻ; റിപ്പോര്‍ട്ടറിന്റെ മൈക്ക് തട്ടിമാറ്റി
dot image

തിരുവനന്തപുരം: മലപ്പുറത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രകോപിതനായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വര്‍ക്കലയില്‍ വെച്ചാണ് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രകോപിതനായി വെള്ളാപ്പള്ളി നടേശന്‍ ദേഷ്യപ്പെടുകയും റിപ്പോര്‍ട്ടര്‍ ടി വിയുടെ മൈക്ക് തട്ടിമാറ്റുകയും ചെയ്തത്.

മലപ്പുറത്ത് എസ്എന്‍ഡിപിക്ക് സ്‌കൂള്‍ തുടങ്ങാനാവുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞപ്പോള്‍ സ്ഥലം കിട്ടാത്തതാണോ തടസ്സമെന്ന് മാധ്യമങ്ങള്‍ ചോദിച്ചു. 'സ്ഥലമുണ്ട്, അനുമതി കിട്ടുന്നില്ല' എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ മറുപടി. തുടര്‍ന്ന് ഒന്‍പത് വര്‍ഷമായി പിണറായി സര്‍ക്കാരല്ലേ ഭരിക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍ ടിവിയുടെ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. ഇതില്‍ പ്രകോപിതമായി വെള്ളാപ്പള്ളി പ്രകോപിതനായത്. മൈക്ക് തട്ടി മാറ്റുകയായിരുന്നു. റിപ്പോര്‍ട്ടര്‍ ടി വി കുറേ നാളായി തുടങ്ങിയെന്ന് പറഞ്ഞുകൊണ്ടായിരുന്നു കയ്യേറ്റം.

താങ്കള്‍ വര്‍ഗീയവാദിയാണെന്ന് പറയുന്നുണ്ടല്ലോ എന്ന ദേശീയ മാധ്യമത്തിന്റെ ചോദ്യത്തോടും വെള്ളാപ്പള്ളി ക്ഷുഭിതനായി. താന്‍ മലപ്പുറത്തെക്കുറിച്ച് എന്താണ് പറഞ്ഞതെന്നും മൂന്ന് ജില്ലകളില്‍ സ്‌കൂള്‍ തുടങ്ങാനാകുന്നില്ലെന്നാണ് പറഞ്ഞതെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. പിന്നാലെയാണ് എന്തുകൊണ്ടാണ് സ്‌കൂള്‍ തുടങ്ങാന്‍ സാധിക്കാത്തതെന്നും സ്ഥലം കിട്ടാത്തതുകൊണ്ടാണോയെന്നും ചോദിക്കുന്നത്.

Content Highlights: SNDP Vellappally Natesan gets angry over question about Malappuram

dot image
To advertise here,contact us
dot image