വിജയികള്‍ ജയിലില്‍: സിപിഎം, ബിജെപി അംഗങ്ങള്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല

എല്‍ഡിഎഫ് കൗണ്‍സിലര്‍ വി കെ നിഷാദ്, തലശ്ശേരി നഗരസഭ ബിജെപി കൗണ്‍സിലര്‍ യു പ്രശാന്ത് എന്നിവരാണ് സത്യപ്രതിജ്ഞതയ്ക്ക് എത്താതിരുന്നത്

വിജയികള്‍ ജയിലില്‍: സിപിഎം, ബിജെപി അംഗങ്ങള്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല
dot image

കണ്ണൂര്‍: ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്ന അംഗങ്ങള്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല. പയ്യന്നൂര്‍ നഗരസഭയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ വി കെ നിഷാദ്, തലശ്ശേരി നഗരസഭ ബിജെപി കൗണ്‍സിലര്‍ യു പ്രശാന്ത് എന്നിവരാണ് സത്യപ്രതിജ്ഞതയ്ക്ക് എത്താതിരുന്നത്. പൊലീസിനെ ആക്രമിച്ച കേസിലാണ് വി കെ നിഷാദ് ജയിലില്‍ കഴിയുന്നത്. പയ്യന്നൂര്‍ നഗരസഭയിലെ 46-ാം വാര്‍ഡില്‍ നിന്നുള്ള അംഗമാണ്. സിപിഐഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് യു പ്രശാന്ത്.

അതേസമയം സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പല്‍ കൗണ്‍സില്‍ എന്നിവിടങ്ങളില്‍ രാവിലെ 10നും കോര്‍പ്പറേഷനുകളില്‍ 11.30നും സത്യപ്രതിജ്ഞ ആരംഭിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടന്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും ആദ്യയോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും.

സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കേണ്ടതും കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമാണെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30 നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 2.30 നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30 നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30 നും നടക്കും.

നിലവിലുള്ള ഭരണസമിതിയുടെ കാലാവധി ഇന്നലെ അവസാനിച്ചു. തുടര്‍ന്ന് അവധിയായിട്ടും ഇന്ന് സത്യപ്രതിജ്ഞ നിശ്ചയിക്കുകയായിരുന്നു. മലപ്പുറത്തെ എട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ കാലാവധി അവസാനിക്കാത്തതിനാല്‍ ഡിസംബര്‍ 22നും അതിന് ശേഷവുമാണ് സത്യപ്രതിജ്ഞ.

Content Highlight; Payyannur, Thalassery Municipalities: Members Serving Prison Sentences Skip Oath-Taking Ceremony

dot image
To advertise here,contact us
dot image