പിണറായില്‍ സ്‌ഫോടക വസ്തു പൊട്ടിയത് റീല്‍സ് ചിത്രീകരണത്തിനിടെ; ദൃശ്യങ്ങള്‍ പുറത്ത്

പിണറായി വെണ്ടുട്ടായി കനാല്‍ കരയിലായിരുന്നു സംഭവം

പിണറായില്‍ സ്‌ഫോടക വസ്തു പൊട്ടിയത് റീല്‍സ് ചിത്രീകരണത്തിനിടെ; ദൃശ്യങ്ങള്‍ പുറത്ത്
dot image

കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ കഴിഞ്ഞദിവസം സ്‌ഫോടക വസ്തു കൈയ്യില്‍ നിന്നും പൊട്ടിയത് റീല്‍സ് ചിത്രീകരണത്തിനിടെ. വിപിന്‍ രാജിന്റെ കൈയ്യില്‍ നിന്നും സ്‌ഫോടക വസ്തു പൊട്ടുന്ന ദൃശ്യം പുറത്തുവന്നു. വിപിന്റെ കൈപ്പത്തി ചിതറിയ അപകടത്തില്‍ പൊട്ടിയ സ്‌ഫോടക വസ്തു പടക്കം ആണെന്നായിരുന്നു എഫ്‌ഐആര്‍. സിപിഐഎം പ്രചരിപ്പിച്ചതും ഇതുതന്നെയായിരുന്നു.

പിണറായി വെണ്ടുട്ടായി കനാല്‍ കരയിലായിരുന്നു സംഭവം. ഓലപ്പടക്കം പൊട്ടിയതെന്നാണ് വിപിന്‍ മൊഴി നല്‍കിയത്. വസ്തു കൈയ്യില്‍ നിന്നും പൊട്ടിയതോടെ വിപിനെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി കേസുകളില്‍ പ്രതിയാണ് വിപിന്‍രാജ്.

ക്രിസ്തുമസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാക്കിയ പടക്കം ആണ് പൊട്ടിയതെന്നാണ് ഇ പി ജയരാജന്‍ പറഞ്ഞത്. ബോംബ് സ്‌ഫോടനം എന്ന് വ്യാഖ്യാനിച്ച് കണ്ണൂരിലെ സമാധാന അന്തരീക്ഷം കളയരുത് എന്നും കെട്ടുപടക്കങ്ങള്‍ ചില സമയങ്ങളില്‍ അപകടം ഉണ്ടാക്കാറുണ്ട് എന്നും അനുഭവസ്ഥര്‍ അല്ലെങ്കില്‍ അപകടം ഉറപ്പാണ് എന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു.

Content HIghlights: An explosive device exploded in Pinarayi during the filming of Reels

dot image
To advertise here,contact us
dot image