

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. 7.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് ഡിആര്‍ഐ(ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ്) പിടികൂടിയത്. മൂന്ന് കോട്ടയം സ്വദേശികളെ കസ്റ്റഡിയിലെടുത്തു. എയര്‍ അറേബ്യ വിമാനത്തില്‍ അബുദാബിയില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്.
അതേസമയം, വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 3500 അമേരിക്കന്‍ ഡോളര്‍ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. കാസര്‍കോട് സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ചുകടത്തിയ പത്തുലക്ഷത്തോളം വിലമതിക്കുന്ന പുകയില ഉത്പന്നങ്ങളുമായി കുമളിയിൽ യുവാവ് പിടിയിലായിട്ടുണ്ട്. കാമാക്ഷി പാറക്കടവ് ഇഞ്ചൻതുരുത്തിൽ ബിനീഷ് ദേവ് (38) ആണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് കുമളി പൊലീസും നർക്കോട്ടിക് സെല്ലിലെ ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം പിടികൂടിയത്.
Content Highlights: cannabis worth Rs 7.5 crore seized at Nedumbassery airport