കണ്ണൂർ പാനൂരിലെ വടിവാള്‍ ആക്രമണം; അറുപതോളം സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്

ഇന്നലെ വൈകിട്ട് പാറാട് നടന്ന ആക്രമണത്തിൽ ആണ് നടപടി

കണ്ണൂർ പാനൂരിലെ വടിവാള്‍ ആക്രമണം; അറുപതോളം സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്
dot image

കണ്ണൂർ: കണ്ണൂരിൽ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വടിവാൾ വീശിയ സംഭവത്തിൽ അറുപതോളം സിപിഐഎം പ്രവർത്തകർക്ക് എതിരെ കേസെടുത്ത് പൊലീസ്. വടിവാൾ പ്രകടനവും അക്രമവും നടത്തിയതിനാണ് കേസ്. ഇന്നലെ വൈകിട്ട് പാറാട് നടന്ന ആക്രമണത്തിൽ ആണ് നടപടി.

കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ എൽഡിഎഫ് തോൽവിക്ക് പിന്നാലെ ആയിരുന്നു ആക്രമണം. ആക്രമണത്തിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിൽ യുഡിഎഫ് പ്രവർത്തകർക്ക് എതിരെയും പൊലീസ് കേസ് എടുത്തു. വടിവാൾ വീശി ആളുകൾക്ക് നേരെ പാഞ്ഞടുത്തു ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

യുഡിഎഫ് വിജയപ്രഖ്യാപനം വന്നതിന് പിന്നാലെയാണ് സിപിഐഎം ആക്രമണം അഴിച്ചുവിട്ടത്. വടിവാളുമായി നാട്ടുകാർക്ക് നേരെ പാഞ്ഞടുത്ത സിപിഐഎം പ്രവർത്തകർ വാഹനം തകർക്കുകയും ചെയ്തു. ഇത്തവണ പതിനൊന്ന് സീറ്റാണ് യുഡിഎഫ് നേടിയത്. എന്നാൽ എൽഡിഎഫിന്റെ സീറ്റ് ഒമ്പതിലേക്ക് ഒതുങ്ങി. മൂന്ന് സീറ്റിൽ എൻഡിഎ വിജയിച്ചു.

Content Highlight : CPIM workers demonstrate with sticks after election defeat in Kannur; Police register case

dot image
To advertise here,contact us
dot image