

തൃശൂര്‍: ശബരിമലയില്‍ ഇപ്പോഴും വിക്രിയകള്‍ നടക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചെമ്പിന്റെ അളവ് വലുതാക്കാന്‍ ചിലര്‍ ശ്രമം നടത്തി. സുധാകരനോ വി ഡി സതീശനോ താന്‍ സ്വര്‍ണകിരീടം സമര്‍പ്പിച്ച കേസില്‍ ഇടപെട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. 'ചില തറകള്‍ ഞാന്‍ സ്വര്‍ണകിരീടം സമര്‍പ്പിച്ച വിഷയത്തില്‍ ഇടപെട്ടു. ഞാന്‍ കൈ കഴുകുന്ന കാര്യവും ചിലര്‍ വിമര്‍ശിക്കുന്നു. കോവിഡ് കാലത്ത് മാത്രമല്ല ശുദ്ധി വേണ്ടത്. വെള്ളം ഒഴിച്ചാണ് ഞാന്‍ കൈ കഴുകുന്നത്. ഞാന്‍ മൂക്കില്‍ കൈ വെച്ച ശേഷം കേക്ക് മുറിച്ചാല്‍ അതിലും വിമര്‍ശനം വരും.' സുരേഷ് ഗോപി പറഞ്ഞു.
'മോദിക്കോ അമിത് ഷായ്‌ക്കോ ശബരിമല വിഷയം നേരിട്ട് ഏറ്റെടുക്കാന്‍ കഴിയില്ല. തൃശൂരിലെ പുലികളി സംഘങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കേണ്ട ഫണ്ട് കൊടുത്തില്ല. കേന്ദ്രം ഫണ്ട് തന്നില്ല എന്ന തട്ടിപ്പ് ഇനി നടക്കില്ല. യൂണിഫോം സിവില്‍ കോഡ് വരുന്നതിനു വേണ്ടി ശ്രമിക്കുന്നു. അത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. യൂണിഫോം സിവില്‍ കോഡ് വന്നാല്‍ ശബരിമലയില്‍ വലിയ സാധ്യത ഉണ്ട്. യൂണിഫോം കോഡ് വന്നിരിക്കും.' സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയെ ചോദ്യംചെയ്യും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് ജയശ്രീയെ ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ജയശ്രീയ്ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് എസ്ഐടിയുടെ നിഗമനം. ജയശ്രീയുടെ ആരോഗ്യസ്ഥിതി ചോദ്യംചെയ്യലിന് തടസമാകില്ലെന്നാണ് വിലയിരുത്തല്‍. ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് ചോദ്യംചെയ്യുക.
കേസില്‍ ജയശ്രീ നിര്‍ണായക കണ്ണിയാണ് എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ക്ഷേത്രം വക വസ്തുക്കളുടെ കസ്റ്റോഡിയന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. ദേവസ്വം സെക്രട്ടറി ചീഫ് അഡ്മിനിസ്ട്രേറ്ററാണ്. ആ ചുമതല കൂടി വഹിച്ചിരുന്നയാളാണ് ജയശ്രീ. അതുകൊണ്ടുതന്നെ ക്ഷേത്രവക സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജയശ്രീയ്ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് നിഗമനം. 35 വര്‍ഷത്തെ സര്‍വീസ് ഉളളയാളാണ് ജയശ്രീ. ഗൂഢാലോചനയില്‍ പങ്കുളളത് കൊണ്ടാണ് സ്വര്‍ണത്തെ ചെമ്പെന്ന് രേഖപ്പെടുത്തിയിട്ട് പോലും അത് തിരുത്താന്‍ ജയശ്രീ തയ്യാറായില്ലെന്നാണ് അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്.
Content Highlight; 'Cleanliness is not only needed during Covid'; Suresh Gopi responds