വോട്ടിങ് മെഷീനിൽ കോണിയുടെ വലിപ്പം ചെറുതായിപ്പോയി; പരാതിയുമായി മുസ്‌ലിം ലീഗ്

ലീഗിന് പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കണമെന്ന് ജില്ലാ കളക്ടർ

വോട്ടിങ് മെഷീനിൽ കോണിയുടെ വലിപ്പം ചെറുതായിപ്പോയി; പരാതിയുമായി മുസ്‌ലിം ലീഗ്
dot image

കോഴിക്കോട്: വോട്ടിങ് മെഷീനിലെ ചിഹ്നത്തിന്റെ വലിപ്പത്തിനെതിരെ പരാതിയുമായി മുസ്‌ലിം ലീഗ്. ലീഗിന്റെ ചിഹ്നമായ കോണിയുടെ വലിപ്പം വോട്ടിങ് മെഷീനിൽ ചെറുതായിപ്പോയെന്നാണ് പരാതി.

കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ പരിശോധന കേന്ദ്രത്തിലാണ് സംഭവം. കോണി ചിഹ്നം രണ്ടാമതായാണ് വരുന്നതെങ്കിലും കാഴ്ചയിൽ അത് ചെറുതാണ്. മറ്റുള്ള ചിഹ്നങ്ങൾ വലുതായി കാണാം. എന്നാൽ കോണി ചിഹ്നം ഒരു വരപോലെ മാത്രമേ കാണുന്നുള്ളൂ. കാഴ്ചപരിമിതിയുള്ളവർക്ക് ഇത് കാണാൻ ബുദ്ധിമുട്ടുണ്ടാകും. വിഷയത്തിൽ നടപടിയുമായി മുന്നോട്ടുപോകുമെന്നും ലീഗ് നേതാക്കൾ പറഞ്ഞു. ലീഗിന് പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Content Highlights: Muslim League complaint size of symbol on voting machine

dot image
To advertise here,contact us
dot image