'ജയിച്ചാലും തോറ്റാലും സ്ഥാനാർത്ഥിത്വം ഉപകാരപ്രദമാകണം'; പ്രചാരണ ബോർഡുകൾക്കൊപ്പം പൂമരങ്ങൾ നട്ട് ശാലുമോൾ

തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ബോര്‍ഡുകള്‍ അപ്രത്യക്ഷമാകുമെന്നും താന്‍ നട്ട തൈകള്‍ ഇവിടെ വളരുമെന്നും ശാലുമോള്‍ പറയുന്നു

'ജയിച്ചാലും തോറ്റാലും സ്ഥാനാർത്ഥിത്വം ഉപകാരപ്രദമാകണം'; പ്രചാരണ ബോർഡുകൾക്കൊപ്പം പൂമരങ്ങൾ നട്ട് ശാലുമോൾ
dot image

ഇടുക്കി: ബൈസണ്‍വാലി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശാലുമോള്‍ സാബുവിന്റെ വ്യത്യസ്തമായ പ്രചാരണം ചര്‍ച്ചയാവുകയാണ്. പ്രചാരണത്തിനായി ഫ്‌ളക്‌സ് ബോര്‍ഡും മറ്റും സ്ഥാപിക്കുമ്പോള്‍ അതിന് സമീപത്തായി ഒരു ചെടിയും നട്ടുകൊണ്ടാണ് ശാലു വോട്ടുതേടുന്നത്. വിജയിച്ചാലും പരാജയപ്പെട്ടാലും സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ഉപകാരമുണ്ടാകണം എന്ന ചിന്തയാണ് ഈ വേറിട്ട പ്രചാരണത്തിന് പിന്നിലെന്നാണ് ശാലു പറയുന്നത്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ബോര്‍ഡുകള്‍ അപ്രത്യക്ഷമാകുമെന്നും താന്‍ നട്ട തൈകള്‍ ഇവിടെ വളരുമെന്നും ശാലുമോള്‍ പറയുന്നു.

പരിസ്ഥിതി സൗഹൃദ സന്ദേശം പങ്കുവയ്ക്കുക എന്നതാണ് ചെടി നട്ടുപിടിപ്പിക്കുന്നതിലൂടെ ശാലു ലക്ഷ്യമിടുന്നത്. എംഎസ്ഡബ്ല്യു ബിരുദാനന്തര ബിരുദധാരിയായ ശാലുമോള്‍ ബൈസന്‍വാലി മഞ്ഞപ്പള്ളി സിറ്റി വടക്കേ വേലിക്കകത്ത് സാബുവിന്റെയും പരേതയായ സിജിയുടെയും മകളാണ്. ഷാന്റി ബേബിയാണ് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി.

Content Highlight; “Candidateship should be meaningful whether you win or lose”: Shalumol plants saplings along with her campaign boards

dot image
To advertise here,contact us
dot image