മാല മോഷണത്തിന് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ചു; മുന്‍ ഡിവൈഎസ്പി റസ്റ്റത്തിന് തടവും പിഴയും

മോഷണക്കേസില്‍ കേസെടുക്കാതെയായിരുന്നു മോഹനനെ 24 മണിക്കൂറിലധികം കസ്റ്റഡിയില്‍ വെച്ചത്

മാല മോഷണത്തിന് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ചു; മുന്‍ ഡിവൈഎസ്പി റസ്റ്റത്തിന് തടവും പിഴയും
dot image

തിരുവനന്തപുരം: മാല മോഷണത്തിന് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച കേസില്‍ മുന്‍ ഡിവെഎസ്പി വൈ ആര്‍ റസ്റ്റത്തിന് മൂന്ന് മാസം തടവും 1000 രൂപ പിഴയും വിധിച്ച് സിബിഐ കോടതി. 1999 ല്‍ പത്തനംതിട്ട കീഴ്‌വായൂര്‍ പൊലീസ് സ്റ്റേഷനില്‍ മോഹനന്‍ എന്നയാളാണ് കസ്റ്റഡിയില്‍ മരിച്ചത്. മോഹനനെ അനധികൃതമായി തടവില്‍വെച്ചുവെന്ന കുറ്റത്തിന് ഐപിസി 342ാം വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചത്. മോഹനന്റെ ഭാര്യ ശ്രീദേവി നല്‍കിയാണ് പരാതിയിലെടുത്ത കേസിലാണ് കോടതി വിധി.

മോഷണക്കേസില്‍ കേസെടുക്കാതെയായിരുന്നു മോഹനനെ 24 മണിക്കൂറിലധികം കസ്റ്റഡിയില്‍ വെച്ചത്. മാല മോഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത മോഹനന്റെ ആരോഗ്യനില സ്റ്റേഷനില്‍വെച്ച് വഷളായെങ്കിലും ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് മോഹനനെ മാലമോഷണത്തിനിടെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസെടുത്തത്.

Content Highlights: CBI court sentences former DYSP y r restem in death of person in custody for jewellery theft

dot image
To advertise here,contact us
dot image