

സുൽത്താൻബത്തേരി: കടം വാങ്ങിയാണെങ്കിലും നാട് നന്നാക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ. ബത്തേരിയിൽ എൽഡിഎഫ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് റാലിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനിയും പരമാവധി കടം വാങ്ങിയാണെങ്കിലും നാട് നന്നാക്കും. കടമില്ലാത്ത ഏതെങ്കിലും സർക്കാർ ഇന്ത്യയിലുണ്ടോയെന്ന് ഇ പി പറഞ്ഞു. കേരളത്തിന്റെ തനതായ വരുമാനത്താൽ വികസനത്തിന് പണമുണ്ടാകില്ല. പണമുള്ള വ്യക്തികളും സ്ഥാപനങ്ങളും കേരളത്തിലുണ്ട്. ഇവർ കടംതരാൻ തയ്യാറായതിനാൽ കടം വാങ്ങി നാട് നന്നാക്കുകയും അടിസ്ഥാനസൗകര്യങ്ങൾ വിപുലീകരിക്കുകയുമാണ് ചെയ്തത്. റോഡും പാലവും കോളേജും സ്‌കൂളും കെട്ടിടങ്ങളുമൊക്കെ ഇതിലൂടെയുണ്ടാകും. അവിടെയെല്ലാം വ്യാപാരം നടക്കുന്നതിലൂടെ സർക്കാരിന് വരുമാനമുണ്ടാകുകയും അതുപയോഗിച്ച് കടംവീട്ടുകയും ചെയ്യുമെന്ന് ഇ പി പറഞ്ഞു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും ജയരാജൻ വ്യക്തമാക്കി.
Content Highlights: CPIM leader E P Jayarajan says the state will be improved even if it takes loans