അതിജീവിതയെ അപമാനിച്ചെന്ന കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും, ജയിലിൽ നിരാഹാരം തുടരുന്നു

കേസിലെ നാലാം പ്രതിയായ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യ ഹർജി സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കും

അതിജീവിതയെ അപമാനിച്ചെന്ന കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും, ജയിലിൽ നിരാഹാരം തുടരുന്നു
dot image

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയിൽ നൽകിയ മറ്റൊരു ഹർജിയിലാണ് ഇന്ന് വിധി പറയുക. നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതിയിൽ രാഹുൽ ഈശ്വർ ജാമ്യഹർജി നൽകിയിരുന്നു. ഇത് ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കീഴ്‌ക്കോടതിയിൽ ഹർജി നൽകിയത്. കേസിലെ അഞ്ചാം പ്രതിയായ രാഹുൽ നിലവിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ തുടരുകയാണ്.

അറസ്റ്റ് നിയമവിരുദ്ധമാണെന്നും പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനെയും ചോദ്യം ചെയ്താണ് രാഹുലിന്റെ ഹർജി. അതേസമയം പൊലീസ് കള്ളക്കേസ് എടുത്തെന്ന് ആരോപിച്ച് രാഹുൽ ജയിലിൽ നിരാഹാരസമരം തുടരുകയാണ്.

കേസിലെ നാലാം പ്രതിയായ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യ ഹർജി സെഷൻസ് കോടതി ഇന്ന് പരിഗണിക്കാനായി മാറ്റിയിരുന്നെങ്കിലും ജഡ്ജി അവധിയിൽ ആയതിനാൽ ചുമതലയുള്ള മറ്റൊരു കോടതിയിലാണ് ഹർജി വരിക. അതിജീവിതക്കെതിരായ സൈബർ അധിക്ഷേപ പരാതിയിൽ സംസ്ഥാനത്താകെ ഇതുവരെ 20 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Content Highlights: Rahul Easwar bail petition consider today

dot image
To advertise here,contact us
dot image