സോണിയ ഗാന്ധി ജനവിധി തേടുന്നു താമര ചിഹ്നത്തില്‍; മത്സരം മൂന്നാറില്‍

സോണിയ ഗാന്ധിയെ എതിരിടാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കുന്നത് മഞ്ജുള രമേശിനെയാണ്.

സോണിയ ഗാന്ധി ജനവിധി തേടുന്നു താമര ചിഹ്നത്തില്‍; മത്സരം മൂന്നാറില്‍
dot image

മൂന്നാര്‍: സോണിയ ഗാന്ധി താമര ചിഹ്നത്തില്‍ ജനവിധി തേടുന്നു എന്ന് കേട്ടാല്‍ നമ്മള്‍ ഒന്ന് നെറ്റിചുളിക്കും. എന്നാല്‍ ഒരു സോണിയ ഗാന്ധി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട് മൂന്നാറില്‍. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയല്ലെന്ന് മാത്രം.

മൂന്നാര്‍ പഞ്ചായത്തിലെ 16ാം വാര്‍ഡായ നല്ലതണ്ണിയിലാണ് സോണിയ ഗാന്ധി മത്സരിക്കുന്നത്. ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ് ഈ സോണിയ ഗാന്ധി.

നല്ലതണ്ണി കല്ലാറിലെ തൊഴിലാളിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പരേതനായ ദുരൈരാജിന്റെ മകളാണ് സോണിയ ഗാന്ധി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടം കൊണ്ടാണ് ദുരൈരാജ് മകള്‍ക്ക് ഈ പേരിട്ടത്.

ഭര്‍ത്താവായ സുഭാഷ് ബിജെപിയുടെ പ്രവര്‍ത്തകനായതോടെയാണ് സോണിയയും ബിജെപിയായത്. ഒന്നരവര്‍ഷം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സുഭാഷും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

ബിജെപിയുടെ സോണിയ ഗാന്ധിയെ എതിരിടാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കുന്നത് മഞ്ജുള രമേശിനെയാണ്. സിപിഐഎമ്മിലെ വളര്‍മതിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.\

Content High

dot image
To advertise here,contact us
dot image