വെൽഫെയർ പാർട്ടിയുമായുളള സഖ്യം അതത് പാർട്ടികളുടെ സ്വാതന്ത്ര്യം, സമസ്ത എതിർക്കില്ല: ജിഫ്രി മുത്തുക്കോയ തങ്ങൾ

സമസ്ത പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങളില്ലെന്നും ഇരുവിഭാഗങ്ങളിലെയും അഭിപ്രായ ഭിന്നതകള്‍ ഏറെ കുറേ പരിഹരിച്ചുവെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി

വെൽഫെയർ പാർട്ടിയുമായുളള സഖ്യം അതത് പാർട്ടികളുടെ സ്വാതന്ത്ര്യം, സമസ്ത എതിർക്കില്ല: ജിഫ്രി മുത്തുക്കോയ തങ്ങൾ
dot image

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചേരണോ എന്ന് തീരുമാനിക്കേണ്ടത് അതത് രാഷ്ട്രീയ പാര്‍ട്ടികളാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള സഖ്യം അവരവരുടെ സ്വാതന്ത്ര്യമാണെന്നും രാഷ്ട്രീയ സഖ്യങ്ങളെ എതിര്‍ക്കേണ്ട കാര്യം സമസ്തയ്ക്കില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങളുമായി വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് സമസ്ത പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങളില്ലെന്നും ഇരുവിഭാഗങ്ങളിലെയും അഭിപ്രായ ഭിന്നതകള്‍ ഏറെ കുറേ പരിഹരിച്ചുവെന്നും തങ്ങള്‍ വ്യക്തമാക്കി. സിഐസി വിഷയം പരിഹരിക്കപ്പെട്ടിട്ടില്ലെന്നും സുന്നി ഐക്യത്തിന് സമസ്ത തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മുസ്‌ലീങ്ങള്‍ നേരിടുന്ന പ്രതിസന്ധി അഭിമുഖീകരിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. 'മുസ്‌ലിങ്ങള്‍ നേരിടുന്ന പ്രതിസന്ധി അഭിമുഖീകരിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. മുസ്‌ലിങ്ങള്‍ മാത്രം ഒരുമിച്ച് നിന്നത് കൊണ്ട് ഒന്നും ചെയ്യാനാകില്ല. അത്തരം ഘട്ടങ്ങളില്‍ എല്ലാവരും ഒരുമിച്ച് നിന്നാണ് പ്രവര്‍ത്തിക്കേണ്ടത്. രാജ്യത്തിന്റെ പൊതുനന്മയ്ക്ക് വേണ്ടി എല്ലാവരും ഒരുമിച്ച് നില്‍ക്കണം': ജിഫ്രി തങ്ങള്‍ പറഞ്ഞു.

2025 സെപ്റ്റംബറില്‍ ആരംഭിച്ച് ഇന്നലെ സമാപിച്ച സമസ്തയുടെ ഫണ്ട് ശേഖരണമായ തഹിയ ഫണ്ടിലേക്ക് ഇതുവരെ 46 കോടി രൂപ 20 ലക്ഷം രൂപ പിരിച്ചെന്നും ജനങ്ങള്‍ക്കിടയില്‍ സമസ്തയ്ക്കുളള സ്വീകാര്യതയുടെ തെളിവാണിതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. തഹിയ ഫണ്ടിലേക്ക് കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ മകന്‍ ഹക്കീം അസ്ഹരി സംഭാവന നല്‍കിയതില്‍ സന്തോഷവും നന്ദിയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Samastha will not interfere in political alliances of parties with welfare party: jifri thangal

dot image
To advertise here,contact us
dot image