സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള CPIM നീക്കമാണ് രാഹുലിനെതിരായ നടപടികൾ ; എം ടി രമേശ്

'സ്വർണക്കൊള്ളയിൽ CPIM നേതാക്കളുടെ പേരുകൾ പുറത്തുവന്നു തുടങ്ങിയതോടെയാണ് ഇതിൽനിന്ന് ശ്രദ്ധതിരിക്കാനായി രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പെട്ടെന്നുള്ള പൊലീസ് നടപടികളും രാഷ്ട്രീയനാടകങ്ങളും'

സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള CPIM നീക്കമാണ് രാഹുലിനെതിരായ നടപടികൾ ; എം ടി രമേശ്
dot image

തൃശൂർ: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടികൾ ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള സിപിഐഎം ശ്രമമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കൊടുങ്ങല്ലൂരിൽ അദ്ദേഹം നടത്തിയ വാർത്താസമ്മേളനത്തിലാണ് ആരോപണം.

ശബരിമലയിലെ സ്വർണക്കൊള്ളയിൽ സിപിഐഎം നേതാക്കളുടെ പേരുകൾ പുറത്തുവന്നു തുടങ്ങിയതോടെയാണ് ഇതിൽനിന്ന് ശ്രദ്ധതിരിക്കാനായി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പെട്ടെന്നുള്ള പൊലീസ് നടപടികളും രാഷ്ട്രീയനാടകങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു.

പൊതുജനമധ്യത്തിൽ ആരോപണമുയർന്നപ്പോൾത്തന്നെ പരാതിക്ക് കാത്തുനിൽക്കാതെ എഫ്ഐആർ ഇടാനും അറസ്റ്റുചെയ്ത് ചോദ്യംചെയ്യാനും കഴിയുമായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ ശബരിമല സ്വർണ്ണകൊള്ള വലിയ രീതിയിൽ ചർച്ചയാകുകയും സിപിഐഎമ്മിന് വലിയ തിരിച്ചടിയാകുകയും ചെയ്യുമെന്ന് ഉറപ്പായതോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഇപ്പോഴത്തെ നാടകമെന്ന് എം ടി രമേശ് വിമർശിച്ചു.

Content Highlights: Action against Rahul Mamkootathil is an attempt by CPIM to divert attention from Sabarimala gold theft says M T Ramesh

dot image
To advertise here,contact us
dot image