ജൂനിയര്‍ വനിതാ ഹോക്കി ലോകകപ്പ്; നമീബിയയെ തകര്‍ത്ത് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കം

മത്സരത്തിന്റെ തുടക്കം മുതൽ ഇന്ത്യയാണ് ആധിപത്യം പുലർത്തിയത്

ജൂനിയര്‍ വനിതാ ഹോക്കി ലോകകപ്പ്; നമീബിയയെ തകര്‍ത്ത് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കം
dot image

2025 ജൂനിയര്‍ വനിതാ ഹോക്കി ലോകകപ്പിലും ഇന്ത്യയ്ക്ക് വിജയത്തുടക്കം. നമീബിയയ്‌ക്കെതിരായ ഉജ്ജ്വല വിജയത്തോടെയാണ് ഇന്ത്യന്‍ പെണ്‍പട ടൂര്‍ണമെന്റ് ആരംഭിച്ചത്. മറുപടിയില്ലാത്ത 13 ഗോളുകളുടെ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഹാട്രിക് നേടിയ ഹിനാ ബാനുവും കനിക സിവാച്ചുമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതൽ ഇന്ത്യയാണ് ആധിപത്യം പുലർത്തിയത്. ആദ്യ ക്വാർട്ടറിൽ നാല് മിനിറ്റിനുള്ളിൽ നാല് ഗോളുകൾ നേടി ഇന്ത്യ നമീ​ബിയയെ ഞെട്ടിച്ചു. ഹിന ബാനുവിനും കനിക സിവാച്ചിനും പുറമേ സാക്ഷി റാണ രണ്ട് ഗോളുകൾ കണ്ടെത്തി. ബിനിമ ധൻ, സോനം, സാക്ഷി ശുക്ല, ഇഷിക, മനീഷ എന്നിവരും വലകുലുക്കി.

Content Highlights: Junior Women’s Hockey World Cup 2025: India begin campaign with 13-0 win over Namibia

dot image
To advertise here,contact us
dot image