

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ സജീഷാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ ഡ്രൈവറാണ്. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലേക്ക് പോയിരുന്നു. വൈകിട്ട് അഞ്ചുമണിക്കായിരുന്നു സംഭവം. ആത്മഹത്യാ ശ്രമത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: police officer trying to die himself at neyyattinkara