അപരന്മാരെ തട്ടിനടക്കാന്‍ കഴിയാതെ ഒഞ്ചിയം; ഒരേ പേര് മുതൽ പേര് പേടിച്ച് മാറ്റിയവർ വരെ മത്സരത്തിന്

ഒഞ്ചിയം രണ്ടാം വാർഡിൽ ആർഎംപി സ്ഥാനാർത്ഥിക്കെതിരെ അതേ പേരിൽ രണ്ട് പേരാണ് മത്സരത്തിനുള്ളത്

അപരന്മാരെ തട്ടിനടക്കാന്‍ കഴിയാതെ ഒഞ്ചിയം; ഒരേ പേര് മുതൽ പേര് പേടിച്ച് മാറ്റിയവർ വരെ മത്സരത്തിന്
dot image

വടകര: മുന്നണികൾക്ക് തലവേദനയായി ഒഞ്ചിയത്ത് അപരന്മാർ. ഒഞ്ചിയം പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, എട്ട്, പത്ത്, 15, 17 തുടങ്ങിയ വാർഡുകളിലും ചോറോടിലെ ഒട്ടുമിക്ക വാർഡുകളിലും അപരന്മാരുണ്ട്. ഒഞ്ചിയത്തെ ഒന്നാം വാർഡിൽ സിപിഐഎം സ്ഥാനാർത്ഥി പി വി അഭിജിത്തിന്റെ അതേ പേരിൽ അപരനുണ്ട്. രണ്ടാം വാർഡിൽ ആർഎംപി സ്ഥാനാർത്ഥിക്കെതിരെ അനിത പിലാക്കണ്ടിയിലിനെതിരേ രണ്ട് അനിതമാരാണ് മത്സരത്തിനുള്ളത്.

മൂന്നാംവാർഡിൽ ആർഎംപിയുടെ അഞ്ചുമൂലപ്പറമ്പത്ത് വിനോദനെതിരേ രണ്ട് വിനോദൻമാരാണ് മത്സരത്തിനുള്ളത്. എട്ടാം വാർഡിൽ സിപിഐഎം സ്ഥാനാർത്ഥി പി പി രാജുവിനെതിരേ പി പി രാജൻ എന്ന പേരിലാണ് അപരൻ. ഇതേ വാർഡിലെ ആർഎംപിഐ സ്ഥാനാർത്ഥിയും പഞ്ചായത്ത് പ്രസിഡന്റുമായ പി ശ്രീജിത്തിനെതിരെ അതേപേരിലാണ് അപരനുള്ളത്. പത്താംവാർഡിൽ ആർഎംപിക്കും സിപിഐഎമ്മിനും അപരരുണ്ട്. 15,17 വാർഡുകളിലെ ആർഎംപി സ്ഥാനാർഥികൾക്കും അതേ പേരിലുള്ള ഓരോ സ്ഥാനാർഥികളാണ് അപരന്മാരായുള്ളത്.

ചോറോട് പഞ്ചായത്തിലെ മൂന്നാംവാർഡിൽ ആർഎംപി സ്ഥാനാർഥി അജേഷ് വി കെയ്ക്കും സിപിഐഎം സ്ഥാനാർത്ഥി കെ പി ഗിരിജയ്ക്കും നാലാം വാർഡിലെ സിപിഐഎം സ്ഥാനാർത്ഥി ബീന പുതിയാടത്തിലിനും ഭീഷണിയായി അപരസ്ഥാനാർത്ഥികളുണ്ട്. അഞ്ചാംവാർഡിലെ ആർഎംപി സ്ഥാനാർത്ഥി ബീന പ്രഷീദ്, ആറാംവാർഡിലെ ആർജെഡി സ്ഥാനാർത്ഥി എം എം നാരായണൻ, ഏഴാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഗോപാലകൃഷ്ണൻ, എട്ടാംവാർഡിലെ ആർഎംപി സ്ഥാനാർത്ഥി പ്രജിഷ വിനീഷ്, പത്താംവാർഡിലെ സിപിഐഎം സ്ഥാനാർത്ഥി കെ പി ചന്ദ്രൻ, 13ാം വാർഡിലെ ആർജെഡി സ്ഥാനാർത്ഥി പി സുരേഷ്, 15ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഗീത ഇടച്ചേരിക്കണ്ടി, 16ാം വാർഡിലെ കോൺഗ്രസ്, സിപിഎം സ്ഥാനാർത്ഥികൾ, 18ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി, 19ാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി സി പി പ്രിയങ്ക, 21ലെ കോൺഗ്രസ് സ്ഥാനാർത്ഥി ശ്രുതി, സിപിഐഎം സ്ഥാനാർത്ഥി റീഷ എന്നിവർക്കും അപരരുണ്ട്. 14ാം വാർഡിൽ ആർഎംപിയുടെ ഗീത മോഹനനെതിരെ അതേപേരിലും ഗീതയെന്ന പേരിലും അപരരുണ്ട്. ഇതോടെ ആർഎംപി സ്ഥാനാർഥിയുടെ പേര് ഗീത മോഹൻ കുന്നുമ്മൽ എന്നാക്കിയിട്ടുണ്ട്.

വടകര നഗരസഭയിലും അപരരുടെ പോരാണ്. നഗരസഭയിലെ രണ്ടാംവാർഡിൽ മുസ്ലിംലീഗ് സ്ഥാനാർത്ഥി എം ഫൈസലിനെതിരേ ഫൈസൽ മാസ്റ്റർ എന്ന പേരിലാണ് സ്ഥാനാർത്ഥിയുള്ളത്. ഈ വാർഡിൽ ലീഗിന് വിമതസ്ഥാനാർത്ഥിയുമുണ്ട്. കുറുമ്പയിൽ വാർഡിൽ ആർഎംപി സ്ഥാനാർത്ഥി ശരണ്യ വാഴയിലിനെതിരെ മറ്റൊരു ശരണ്യ രംഗത്തുണ്ട്. 27ാം വാർഡിൽ സിപിഐഎം സ്ഥാനാർത്ഥി എ പി മോഹനനെതിരെ മറ്റൊരു മോഹനനും മത്സരിക്കുന്നുണ്ട്. 44ാം വാർഡിൽ ഒരു ജലീൽ മത്സരരംഗത്തുണ്ട്.

Content Highlights: onchiyam rebel candidates

dot image
To advertise here,contact us
dot image