ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; വെന്റിലേറ്റര്‍ നീക്കി

സ്വയം ശ്വസിക്കുന്നുണ്ടെങ്കിലും അബോധാവാസ്ഥയില്‍ തുടരുകയാണ്

ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; വെന്റിലേറ്റര്‍ നീക്കി
dot image

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചവിട്ടിയിട്ടതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ശ്രീക്കുട്ടിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ് ശ്രീക്കുട്ടി. സ്വയം ശ്വസിക്കുന്നുണ്ടെങ്കിലും അബോധാവാസ്ഥയില്‍ തുടരുകയാണ്.

കേസിലെ പ്രതി സുരേഷ് റിമാന്‍ഡിലാണ്. വധശ്രമം അടക്കം ആറ് വകുപ്പുകളാണ് സുരേഷിനെതിരെ ചുമത്തിയത്. നവംബര്‍ രണ്ടിനാണ് കേരള എക്സ്പ്രസ് ട്രെയിനില്‍വെച്ച് സുരേഷ് കുമാര്‍ ശ്രീക്കുട്ടിയെ പുറത്തേക്ക് ചവിട്ടിയിട്ടത്. പുകവലിച്ചത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായ ഇയാള്‍ വാതിലിന് സമീപം നില്‍ക്കുകയായിരുന്ന ശ്രീക്കുട്ടിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന അര്‍ച്ചനയെയും ഇയാള്‍ തള്ളിയിടാന്‍ ശ്രമിച്ചിരുന്നു.

ബിഹാര്‍ സ്വദേശിയായ ശങ്കര്‍ പാസ്വാന്‍ ആണ് പ്രതിയെ കീഴ്‌പ്പെടുത്തി അര്‍ച്ചനയെ രക്ഷിച്ചത്. കേസിലെ പ്രധാന സാക്ഷിയാണ് ശങ്കര്‍ പാസ്വാന്‍. കൊച്ചുവേളിയില്‍ വെച്ചാണ് ഇയാളെ തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം സുരേഷിനെ അത് ട്രെയിനില്‍ എത്തിച്ച് സംഭവം പുനഃരാവിഷ്‌കരിച്ചിരുന്നു.

Content Highlights: varkkala train case Slight improvement in Sreekutty's health

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us