മലപ്പുറത്ത് എസ്ഐആർ ക്യാമ്പിനിടെ മുണ്ട് പൊക്കികാണിച്ച് BLO; നഗ്നതാ പ്രദർശനം സ്ത്രീകളടക്കം നോക്കിനിൽക്കെ;നടപടി

തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം നമ്പർ ബൂത്തിലെ ബിഎൽഒയാണ് അശ്ലീലപ്രദർശനം നടത്തിയത്

മലപ്പുറത്ത് എസ്ഐആർ ക്യാമ്പിനിടെ മുണ്ട് പൊക്കികാണിച്ച് BLO; നഗ്നതാ പ്രദർശനം സ്ത്രീകളടക്കം നോക്കിനിൽക്കെ;നടപടി
dot image

മലപ്പുറം: തിരൂരിൽ എസ്‌ഐആറുമായി ബന്ധപ്പെട്ട എന്യൂമറേഷൻ ഫോം വിതരണ ക്യാമ്പിനിടെ അശ്ലീലപ്രദർശനം നടത്തിയ ബിഎൽഒയ്‌ക്കെതിരെ നടപടി. സംഭവത്തിൽ തവനൂർ മണ്ഡലം 38-ാം നമ്പർ ആനപ്പടി വെസ്റ്റ് എൽപി സ്കൂൾ ബൂത്തിലെ ബിഎൽഒ വാസുദേവനെ ചുമതലയിൽനിന്നും ജില്ലാ കളക്ടർ മാറ്റി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

എന്യൂമറേഷൻ ഫോം വിതരണ ക്യാമ്പിനിടെ സ്ത്രീകൾ അടക്കമുള്ളവർ നോക്കിനിൽക്കെ വാസുദേവൻ ഉടുമുണ്ട് പൊക്കി കാണിക്കുകയായിരുന്നു. സംഭവത്തിൽ വാസുദേവനോട് വിശദീകരണം തേടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

പ്രായമുള്ളവരടക്കം വെയിലത്ത് വരിയിൽ നിൽക്കുന്നത് നാട്ടുകാർ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയത്. എന്യൂമറേഷൻ ഫോം വീട്ടിൽ കൊണ്ടുവന്ന് ചെയ്തുകൂടെ എന്ന് ചോദിച്ചപ്പോൾ വില്ലേജ് ഓഫീസറോട് പറയാനാണ് ബിഎൽഒ മറുപടി നൽകിയത്. നാട്ടുകാർ വീഡിയോ എടുക്കുന്നത് കണ്ട് ഉദ്യോഗസ്ഥനും ഫോൺ എടുത്ത് വീഡിയോ പകർത്തിയിരുന്നു. ഇതിനിടെ തുടർച്ചയായ പ്രകോപനം ഉണ്ടായി, നാട്ടുകാർ വീഡിയോ എടുക്കുന്നത് കണ്ടതോടെ ബിഎൽഒ എഴുന്നേറ്റ് നിന്ന് കാമറയ്ക്ക് നേരെ മുണ്ട് ഉയർത്തി കാണിക്കുകയായിരുന്നു.

Content Highlights: Action against BLO for showing obscene during SIR-related enumeration form distribution camp

dot image
To advertise here,contact us
dot image