ബിജെപിയിലെ ഭിന്നത; അനുനയനീക്കം, എം എസ് കുമാറിനെ വീട്ടിലെത്തികണ്ട് രാജീവ് ചന്ദ്രശേഖർ

തദ്ദേശതെരഞ്ഞെടുപ്പിൽ എല്ലാവരെയും കാണുന്നതിന്റെ ഭാഗമായാണ് എം എസ് കുമാറിനെ സന്ദർശിച്ചതെന്ന് രാജീവ് ചന്ദ്രശേഖർ

ബിജെപിയിലെ ഭിന്നത; അനുനയനീക്കം, എം എസ് കുമാറിനെ വീട്ടിലെത്തികണ്ട് രാജീവ് ചന്ദ്രശേഖർ
dot image

തിരുവനന്തപുരം: ബിജെപിയിലെ ഭിന്നതയിൽ എം എസ് കുമാറിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ന് രാവിലെയാണ് രാജീവ് ചന്ദ്രശേഖർ എം എസ് കുമാറിന്റെ വീട്ടിലെത്തിയത്. സഹകരണസംഘത്തിൽനിന്ന് ബിജെപി നേതാക്കൾ വായ്പയെടുത്തിട്ട് തിരിച്ചടയ്ക്കുന്നില്ലെന്നും സംസ്ഥാന നേതാക്കളുടേതടക്കമുള്ളവരുടെ പേരുകൾ പുറത്തുവിടുമെന്നും എം എസ് കുമാർ തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം എസ് കുമാറിനെ അനുനയിപ്പിക്കാൻ രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തിയത്.

അതേസമയം തദ്ദേശതെരഞ്ഞെടുപ്പിൽ എല്ലാവരെയും കാണുന്നതിന്റെ ഭാഗമായാണ് എം എസ് കുമാറിനെ സന്ദർശിച്ചതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ വീട്ടിലും കയറുന്നുണ്ട്. അത്തരത്തിലൊരു സന്ദർശനമായിരുന്നു ഇത്. മറ്റ് വിഷയങ്ങളൊന്നും ചർച്ചയായില്ല. എല്ലാവരെയും കാണുന്നത് തന്റെ കടമയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലറും വലിയശാല ഫാം ടൂര്‍ സഹകരണസംഘത്തിന്റെ അധ്യക്ഷനുമായ തിരുമല അനിലിന്റെ ആത്മഹത്യയെ കുറിച്ച് പ്രതികരിക്കവെയാണ് ബിജെപി നേതാക്കള്‍ക്കെതിരെ എം എസ് കുമാര്‍ രംഗത്തെത്തിയത്. താന്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്കില്‍ നിന്ന് ബിജെപി നേതാക്കള്‍ വായ്പ എടുത്തിട്ടുണ്ട്. വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാത്തവരാണ് നേതാക്കളായി നടക്കുന്നത്. ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടതുണ്ടെന്നുമാണ് എം എസ് കുമാറിന്റെ ആരോപണം.

'10 വര്‍ഷത്തിലധികമായി തിരിച്ചടയ്ക്കാത്തവര്‍ക്ക് രണ്ടാഴ്ച്ചയെങ്കിലും സമയം കൊടുക്കണ്ടേ? ബിജെപിയുടെ ആരുമല്ല ഞാനെന്ന ബോധ്യം ഇപ്പോഴാണ് വന്നത്. ഞാന്‍ ബിജെപിയുടെ ആരുമല്ലെന്ന് പറഞ്ഞത് എസ് സുരേഷാണ്. അത്യുന്നതനായ നേതാവാണ് അദ്ദേഹം. സുരേഷ് പറഞ്ഞാല്‍ അത് അവസാന വാക്കാണ്. ഇപ്പോള്‍ പാര്‍ട്ടി പരിപാടികള്‍ എന്നെ അറിയിക്കാറില്ല. വായ്പ എടുത്ത നേതാക്കളെക്കുറിച്ച് വെളിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അത് ഉടന്‍ തന്നെ വെളിപ്പെടുത്തും. ഫേസ്ബുക്കിലെ പ്രതികരണം ഒരു ഓര്‍മപ്പെടുത്തലാണ്' എം എസ് കുമാര്‍ പറഞ്ഞിരുന്നു.

Content Highlights: Conflict in BJP, Rajeev Chandrasekhar visits MS Kumar at his home

dot image
To advertise here,contact us
dot image