

പാലാ: പാലാ നഗരസഭയില്‍ സിപിഐഎമ്മിന്റെ ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. എന്നാല്‍ ഇതില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും സ്വതന്ത്ര ചിഹ്നങ്ങളിലാണ് മത്സരിക്കുന്നത്. 26ാം വാര്‍ഡില്‍ മത്സരിക്കുന്ന റോയി ഫ്രാന്‍സിസാണ് അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മത്സരിക്കുന്നത്.
കഴിഞ്ഞ തവണയും സിപിഐഎം ഇതേ തന്ത്രമാണ് സ്വീകരിച്ചത്. ബിനു പുളിക്കക്കണ്ടം മാത്രമാണ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചത്. ഇത്തവണ പാര്‍ട്ടി പ്രതിനിധിയായി ചെയര്‍മാന്‍ സ്ഥാനം വഹിച്ച ജോസിന്‍ ബിനോ മൂന്നാം വാര്‍ഡില്‍ നിന്ന് മത്സരിക്കുന്നതും സ്വതന്ത്ര ചിഹ്നത്തിലാണ്.
പാലാ നഗരസഭയില്‍ മാത്രമല്ല സമീപത്തുള്ള പഞ്ചായത്തുകളിലും സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത് സ്വതന്ത്ര ചിഹ്നങ്ങളിലാണ്. മീനച്ചിലും കരൂരിലും രണ്ടിടത്ത് സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിക്കുന്നത്. മുത്തോലിയിലും ഇതേ തരത്തില്‍ മത്സരിക്കുന്നു. പാലാ നഗരസഭയില്‍ സിപിഐയും സ്വതന്ത്ര ചിഹ്നത്തിലാണ് വോട്ട് തേടുന്നത്.
Content Highlights: CPI(M) members contesting in Pala Municipality under independent symbols