'ഭായ്, ആൾക്കൂട്ടത്തെ ഒഴിവാക്കുന്നതാണ് നിങ്ങളുടെ ജോലി'; സെൽഫിയടുക്കാനെത്തിയ സെക്യൂരിറ്റിയോട് കയർത്ത് ശ്രേയസ്

പഞ്ചാബ് കിങ്‌സ് ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റയും ഒപ്പമുണ്ടായിരുന്നു.

'ഭായ്, ആൾക്കൂട്ടത്തെ ഒഴിവാക്കുന്നതാണ് നിങ്ങളുടെ ജോലി'; സെൽഫിയടുക്കാനെത്തിയ സെക്യൂരിറ്റിയോട് കയർത്ത് ശ്രേയസ്
dot image

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ശ്രേയസ് അയ്യര്‍ ആദ്യമായി ആരാധകര്‍ക്ക് മുന്നിൽ. മുംബൈയിലെ ഒരു ഹോട്ടലില്‍ ഐ പി എൽ സഹതാരമായ ശശാങ്ക് സിങ്ങിന്റെ ജന്മദിനാഘോഷ പാര്‍ട്ടിക്കാണ് ശ്രേയസ് എത്തിയത്. പഞ്ചാബ് കിങ്‌സ് ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റയും ഒപ്പമുണ്ടായിരുന്നു.

ഹോട്ടലിലെത്തിയ ശ്രേയസ് അയ്യരെ സെല്‍ഫിക്കായി ആരാധകര്‍ വളഞ്ഞപ്പോള്‍ താരം സുരക്ഷാ ജീവനക്കാരനോട് കയര്‍ക്കുന്നതിന്റെ വിഡിയോയും പുറത്തവന്നു. ആരാധകര്‍ ഫോട്ടോയെടുക്കാന്‍ ചുറ്റും കൂടുന്നതിനിടെ ഒരു സുരക്ഷാ ജീവനക്കാരന്‍ തന്നെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ശ്രേയസ് പ്രകോപിതനായത്. 'സഹോദരാ, ആള്‍ക്കൂട്ടത്തെ ഒഴിവാക്കുക എന്നതാണ് നിങ്ങളുടെ ജോലി' എന്ന് ശ്രേയസ് രോഷത്തോടെ പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം.

ഒക്ടോബര്‍ 25നു നടന്ന ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ഏകദിന മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ശ്രേയസ് അയ്യര്‍ക്കു പരിക്കേറ്റത്. ഹര്‍ഷിത് റാണയുടെ പന്തില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ അലക്‌സ് ക്യാരിയുടെ ക്യാച്ച് എടുക്കുന്നതിനിടെ ശ്രേയസ് ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. പിന്നാലെ ഡ്രസിങ് റൂമിലേക്കു മടങ്ങിയ ശ്രേയസിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശേഷം ഇന്നലെ പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന ടീമിൽ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു.

Content Highlights:Shreyas Iyer loses cool, fumes at security for clicking selfies with him

dot image
To advertise here,contact us
dot image