'അന്ന് ഞാനും രാജുവും ഓരോ പബ്ബിലൊക്കെ പോയി കുറച്ച് അലമ്പൊക്കെ കാണിച്ചു'; ഓർമ്മകൾ പങ്കുവെച്ച് ഇന്ദ്രജിത്ത്

എമ്പുരാൻ ഷൂട്ടിംഗ് സമയത്താണ് രാജുവിനൊപ്പം ഒരുമിച്ച് സമയം ചിലവഴിക്കാൻ കഴിഞ്ഞതെന്നും നടൻ പറഞ്ഞു

'അന്ന് ഞാനും രാജുവും ഓരോ പബ്ബിലൊക്കെ പോയി കുറച്ച് അലമ്പൊക്കെ കാണിച്ചു'; ഓർമ്മകൾ പങ്കുവെച്ച് ഇന്ദ്രജിത്ത്
dot image

താനും സഹോദരൻ പൃഥ്വിരാജും തമ്മിൽ എന്നും സംസാരിക്കാറില്ലെന്ന് നടൻ ഇന്ദ്രജിത്ത്. എമ്പുരാൻ ഷൂട്ടിംഗ് സമയത്താണ് രാജുവിനൊപ്പം ഒരുമിച്ച് സമയം ചിലവഴിക്കാൻ കഴിഞ്ഞതെന്നും അന്ന് നല്ല ഫൺ ആയിരുന്നുവെന്നും നടൻ പറഞ്ഞു. കൂടാതെ അവിടുത്തെ ഓരോ പബ്ബിലോക്കെ പോയി കുറച്ച് അലമ്പോക്കെ കാണിച്ചുവെന്നും നടൻ കൂട്ടിച്ചേർത്തു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ദ്രജിത്ത് ഇക്കാര്യം പറഞ്ഞത്.

'ഞങ്ങൾ എല്ലാ ദിവസവും സംസാരിക്കാറില്ല, ഈ അടുത്ത് എമ്പുരാൻ ഷൂട്ടിംഗ് സമയത്താണ് എനിക്കും രാജുവിനും ഒരുമിച്ച് സമയം ചിലവഴിക്കാൻ കഴിഞ്ഞത്. മൂന്ന് നാല് ദിവസം ഞങ്ങൾ മാത്രം പൂർണിമയും സുപ്രിയയും ഇല്ലായിരുന്നു. നല്ല ഫൺ ആയിരുന്നു…അന്ന് ഞങ്ങൾ അവിടുത്തെ ഓരോ പബ്ബിലോക്കെ പോയി കുറച്ച് അലമ്പോക്കെ കാണിച്ച് തിരിച്ചു പോന്നു. അല്ലാതെ ഞാൻ അവനെ ഇപ്പോൾ കണ്ടിട്ട് തന്നെ ആറ് മാസത്തോളമായി', ഇന്ദ്രജിത്ത് പറഞ്ഞു.

Indrajith and Prithviraj Enjoying at Newyork

അതേസമയം, ധീരം എന്ന സിനിമയാണ് ഇന്ദ്രജിത്തിന്റെ അടുത്തതായി പുറത്തിറങ്ങാൻ പോകുന്നത്. നവാഗതനായ ജിതിൻ സുരേഷ് ടി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. പോലീസ് കഥാപാത്രമായാണ് ഇന്ദ്രജിത്ത് സിനിമയിലെത്തുന്നത്. അജു വർഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, വിജയരാഘവൻ, റെബ മോണിക്ക ജോൺ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

Content Highlights: Indrajith Shares his memories with brother prithviraj

dot image
To advertise here,contact us
dot image