കോതമംഗലത്ത് മധ്യവയസ്‌കന്‍ വീട്ടിനുള്ളിൽ മരിച്ച നിലയില്‍; കൊലപാതകമെന്ന് നിഗമനം

രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം

കോതമംഗലത്ത് മധ്യവയസ്‌കന്‍ വീട്ടിനുള്ളിൽ മരിച്ച നിലയില്‍; കൊലപാതകമെന്ന് നിഗമനം
dot image

കൊച്ചി: കോതമംഗലത്ത് മധ്യവയസ്കനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരട്ടക്കാലി സ്വദേശി രാജൻ (57) ആണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു രാജൻ. ഭാര്യയും മക്കളും വേറെ വീട്ടിലാണ് താമസിക്കുന്നത്.

ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പാ‌‍ർട്ടി പ്രവർത്തകരാണ് വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ രാജനെ കണ്ടെത്തിയത്. പീന്നിട് പാർട്ടി പ്രവർത്തകർ തന്നെ നാട്ടുകരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

Content Highlight : man found dead in Kothamangalam, Ernakulam

dot image
To advertise here,contact us
dot image