വനിതാ സംവരണ ഡിവിഷനില്‍ പുരുഷസ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബിജെപി; പത്രിക തള്ളി, ഒന്നല്ല രണ്ട് പത്രികയും

പത്രിക തള്ളിയതോടെ ഡിവിഷനില്‍ എന്‍ഡിഎക്ക് സ്ഥാനാര്‍ത്ഥികളില്ല

വനിതാ സംവരണ ഡിവിഷനില്‍ പുരുഷസ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബിജെപി; പത്രിക തള്ളി, ഒന്നല്ല രണ്ട് പത്രികയും
dot image

കണ്ണൂര്‍: വനിതാ സംവരണ ഡിവിഷനില്‍ പുരുഷ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബിജെപി. പത്രിക തള്ളിയതോടെ വാര്‍ഡില്‍ എന്‍ഡിഎക്ക് സ്ഥാനാര്‍ത്ഥികളില്ല. കണ്ണൂര്‍ പേരാവൂര്‍ പഞ്ചായത്തിലെ കോളയാട് വാര്‍ഡിലാണ് അശ്രദ്ധ മൂലം ബിജെപിക്ക് പണികിട്ടിയത്.

കോളയാട് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ അനീഷിന്റെ പത്രികയാണ് തള്ളിയത്. ജനറല്‍ ഡിവിഷനായ ആലച്ചേരിയിലും അനീഷ് പത്രിക നല്‍കിയിരുന്നു. ഈ പത്രികയും തള്ളി. അനീഷിന്റെ രണ്ട് പത്രികകളും തള്ളിയതോടെ ബ്ലോക്കിലെ രണ്ട് ഡിവിഷനുകളില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികളില്ല. സൂഷ്മപരിശോധന വേളയിലാണ് അനീഷ് രണ്ട് ഡിവിഷനുകളില്‍ പത്രിക നല്‍കിയതായി കണ്ടെത്തിയത്. ഇത് അനുവദനീയമല്ലാത്തതിനാലാണ് പത്രിക തള്ളിയതെന്നാണ് വരണാധികാരി പറഞ്ഞത്.

നാമനിര്‍ദേശ പത്രികയില്‍ പഞ്ചായത്തിന്റെ പേരും ബ്ലോക്ക് ഡിവിഷന്റെ പേരും ഒന്നായതാണ് തെറ്റുവരാന്‍ കാരണമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. ആദ്യദിവസം നല്‍കിയ പത്രികയില്‍ തെറ്റ് സംഭവിച്ചതിനാലാണ് അടുത്ത ദിവസം ജനറല്‍ വാര്‍ഡില്‍ വീണ്ടും പത്രിക സമര്‍പ്പിച്ചത്.

Content Highlights: Local Body Election BJP fields male candidate in women's reservation division

dot image
To advertise here,contact us
dot image