ഒരിടത്ത് ഒപ്പ് പിഴച്ചു, മറ്റൊരിടത്ത് ഓണറേറിയം കുരുക്കായി; എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി

ഡമ്മി സ്ഥാനാര്‍ഥിയായ പ്രസാദ് കെ കെയുടെ പത്രിക സ്വീകരിച്ചിട്ടുണ്ട്

ഒരിടത്ത് ഒപ്പ് പിഴച്ചു, മറ്റൊരിടത്ത് ഓണറേറിയം കുരുക്കായി; എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി
dot image

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞടുപ്പില്‍ മത്സരിക്കാനായി പത്രിക സമര്‍പ്പിച്ച രണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി. മലപ്പുറം വഴിക്കടവ് പഞ്ചായത്ത് നാരോക്കാവ് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഒരുങ്ങിയ ശിഫ്‌ന ശിഹാബിന്റെ പത്രികയാണ് തള്ളിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഓണറേറിയം കൈപറ്റുന്നതായി കണ്ടെത്തിയതോടെയാണ് പത്രിക തള്ളിയത്. അതേസമയം എറണാകുളം തൃക്കാകരയില്‍ മത്സരിക്കാന്‍ തീരുമാനിച്ച പന്ത്രാം വാര്‍ഡിലെ കെ കെ സന്തോഷത്തിന്റെ പത്രിക തള്ളിയത് ഒപ്പ് രേഖപ്പെടുത്തിയതിലുണ്ടായ പിഴവ് മൂലമാണ്. ഡമ്മി സ്ഥാനാര്‍ഥിയായ പ്രസാദ് കെ കെയുടെ പത്രിക സ്വീകരിച്ചിട്ടുണ്ട്.

പാലക്കാട് നഗരസഭയിലും രണ്ട് എൽഡിഎഫ് സ്ഥാനാർഥികളുടെ പത്രിക തള്ളിയിട്ടുണ്ട്. നഗരസഭ വാർഡ് 50 കർണ്ണകി നഗർ വെസ്റ്റ്, വാർഡ് 51 വടക്കന്തറ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളുടെ പത്രികകളാണ് തള്ളിയത്. മുൻ വർഷങ്ങളിലെ തെരഞ്ഞെടുപ്പ് കണക്ക് സമർപ്പിക്കാത്തതിനെ തുടർന്നാണ് നടപടി. പാലക്കാട് നെല്ലിയാമ്പതി ഒന്നാം വാർഡ് പുലയംമ്പാറ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രികയും തള്ളിയിട്ടുണ്ട്.

അതേസമയം യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതോടെ കണ്ണൂരില്‍ വീണ്ടും എതിരില്ലാതെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം സ്വന്തമാക്കാനായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക തള്ളിയതോടെ കണ്ണപുരം, മലപ്പട്ടം പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണപുരത്തെ നാല് വാര്‍ഡിലും മലപ്പട്ടത്ത് മൂന്ന് വാര്‍ഡിലെയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രികകളാണ് തള്ളിയത്.
Content highlights: Nomination of two LDF Candidates rejected

dot image
To advertise here,contact us
dot image