പത്രിക സമർപ്പിക്കാൻ മണിക്കൂറുകൾമാത്രം; തർക്കം, പൊന്നാനിയിലെ ഇടത് ശക്തി കേന്ദ്രത്തിൽ LDFന് സ്ഥാനാർത്ഥി ആയില്ല

എൽഎഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിസന്ധി

പത്രിക സമർപ്പിക്കാൻ മണിക്കൂറുകൾമാത്രം; തർക്കം, പൊന്നാനിയിലെ ഇടത് ശക്തി കേന്ദ്രത്തിൽ LDFന് സ്ഥാനാർത്ഥി ആയില്ല
dot image

മലപ്പുറം: തദ്ദേശതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ മണിക്കൂറുകൾമാത്രം ബാക്കി നിൽക്കെ പൊന്നാനി നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിസന്ധി. തർക്കം കാരണം ഇടത് ശക്തി കേന്ദ്രത്തിൽ സ്ഥാനാർത്ഥിയായില്ല. പൊന്നാനി നഗരസഭയിലെ വാർഡ് 52 മരക്കടവിലാണ് പ്രതിസന്ധി. ഇന്ന് വൈകീട്ട് മൂന്ന് മണിവരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം എന്നിരിക്കെ, എൽഡിഎഫിൽ നിന്ന് ആരും ഇതുവരെ പത്രിക സമർപ്പിച്ചില്ല.

Also Read:

വെച്ചു മാറലിന്റെ ഭാഗമായി മരക്കടവ് സീറ്റ് സിപിഐക്ക് കൈമാറിയിരുന്നു. ഇതിൽ സിപിഐഎമ്മിൽ പ്രാദേശിക എതിർപ്പ് രൂക്ഷമാണ്. ഇതേതുടർന്ന് ഒരു സിപിഐഎം പ്രവർത്തകൻ പാർട്ടി പിന്തുണയോടെ അല്ലാതെ വിമതനായി പത്രിക നൽകി. എന്നാൽ മുന്നണിയിൽ നിന്ന് പത്രിക സമർപ്പിക്കുന്നതിൽ ഇനിയും തീരുമാനമായില്ല. ഉടൻ തീരുമാനം ഉണ്ടാകുമെന്നും ഇന്ന് പത്രിക നൽകുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു.

Content Highlights: Crisis in determining LDF candidate in Ponnani Municipality

dot image
To advertise here,contact us
dot image